വെബ് ഡെസ്ക്
പഴങ്ങളുടെ രാജാവാണ് മാമ്പഴം. രുചിയിലും ഗുണത്തിലുമൊക്കെ കേമനായ മാങ്ങൾ ഇഷ്ടപ്പെടുന്നവരേറെയാണ്
ലോകത്തിലെ തന്നെ വിലയേറിയ മാമ്പഴം ഏതെന്ന് അറിയുമോ? ജപ്പാനിൽ നിന്നുള്ള മിയാസാക്കി ഇനമാണ് വിപണിയിലെ രാജാവ്
അന്താരാഷ്ട്ര വിപണിയില്‍ കിലോയ്ക്ക് 2.75 ലക്ഷം രൂപ വിലവരുന്ന മിയാസാക്കി മാമ്പഴം സിലിഗറി മാംഗോ ഫെസ്റ്റിവലിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ജപ്പാനിലെ മിയാസാക്കിയില്‍ ഉൽപ്പാദിപ്പിക്കുന്നതിനാലാണ് ആ പേര് ലഭിച്ചത്
1980ൽ പ്രകൃതിദത്തവും പുതിയ ബഡ്ഡിങ് രീതികളും സംയോജിപ്പിച്ച് കാലാവസ്ഥയ്ക്ക് അനുയോജ്യമാകും വിധത്തിൽ സൃഷ്ടിച്ചെടുത്ത ഇനം
വിലയും ആവശ്യക്കാരും ഉള്ളതുപോലെ ഇതിന് മറ്റ് മാങ്ങകളേക്കാൾ രുചിയും ഗുണവും ഉണ്ട്. കൂടുതൽ കാലം കേടുകൂടാതെയുമിരിക്കും
മറ്റ് മാമ്പഴ ഇനങ്ങളേക്കാൾ വലുതും മധുരമുള്ളതും കൂടുതൽ ജ്യൂസുള്ളതുമാണ്
തിളങ്ങുന്ന പുറംതൊലിയും മുട്ടയുടെ ആകൃതിയുമുള്ള ഈ ഇനം 'എഗ്ഗ് ഓഫ് സൺ' എന്നാണറിയപ്പെടുന്നത്. സാധാരണ പച്ച, മഞ്ഞ നിറങ്ങളിൽ നിന്ന് വ്യത്യസ്തമായി മിയാസാക്കിയുടെ പുറംതൊലി പർപ്പിളില്‍ നിന്ന് ചുവപ്പ് നിറത്തിലേക്കാണ് മാറുന്നത്
വിറ്റാമിൻ സി, വിറ്റാമിൻ എ, ഡയറ്ററി ഫൈബർ എന്നിവയുൾപ്പെടെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം
വിറ്റാമിൻ സി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വിറ്റാമിന്‍ എ കാഴ്ച ശക്തി കൂട്ടാനും ഫൈബർ ദഹനം സുഗമമാക്കാനും സഹായിക്കും