വെബ് ഡെസ്ക്
ദാഹം ശമിപ്പിക്കാനും ഉന്മേഷം പകരാനും തേങ്ങാവെള്ളവും കരിക്കിൻ വെള്ളവും നല്ലതാണ്. എന്നാൽ, അളവിലും അധികം തേങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും
കൂടുതൽ തേങ്ങാവെള്ളം കുടിക്കുന്നത് വയറിളക്കത്തിന് കാരണമായേക്കും
പൊട്ടാസ്യം ധാരാളമടങ്ങിയ തേങ്ങാവെള്ളം അമിതമായി കുടിക്കുന്നത് രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കൂട്ടുകയും, ഇത് കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുകയും ചെയ്യും
കലോറി കുറവുള്ള പാനീയമാണെങ്കിലും, അമിതമായി കുടിക്കുന്നത് ശരീരഭാരം കൂടുന്നതിലേക്കും നയിച്ചേക്കാം
ദാഹം ശമിപ്പിക്കാനാണ് തേങ്ങാവെള്ളം കുടിക്കുന്നതെങ്കിലും, ഇത് ചിലരിൽ ഗ്യാസ്ട്രബിൾ ഉണ്ടാക്കും
തേങ്ങാവെള്ളം ചിലരിൽ അലർജിയുണ്ടാക്കും. ചിലരിൽ ഇത് അമിതമാകാനും സാധ്യതയുണ്ട്
തേങ്ങാവെള്ളത്തിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും പ്രമേഹരോഗികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും
പല്ല്, മോണ സംബന്ധമായ പ്രശ്നങ്ങളുള്ളവർ തേങ്ങാവെള്ളം അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. തേങ്ങാവെള്ളത്തിലെ അസിഡിറ്റി പല്ല് കേടാക്കും