പല രാജ്യത്തും പല രുചി; വ്യത്യസ്തമായ പാന്‍കേക്കുകള്‍ പരിചയപ്പെടാം

വെബ് ഡെസ്ക്

പല രാജ്യങ്ങളിലും പ്രഭാത ഭക്ഷണമായി ഉപയോഗിക്കുന്നതാണ്‌ പാൻകേക്കുകൾ. ഇന്ത്യയിലെ കേക്കുകളിൽ നിന്ന് വ്യത്യസ്തമായി ഇവ കട്ടികുറഞ്ഞതും പരന്നതും വൃത്താകൃതിയിലുള്ളതുമാണ്.

മൈദ, മുട്ട, പാൽ എന്നിവ മിശ്രിതമാക്കിയാണ് സാധാരണ പാൻ കേക്കുകൾ ഉണ്ടാക്കുന്നത്. എന്നാൽ, പല രാജ്യത്തും തനത് രുചികൾ കൂടി ഇതിനോട് ചേർക്കാറുണ്ട്

ഇംഗ്ലണ്ട്

ഇംഗ്ലണ്ടിൽ കോഫിയ്‌ക്കൊപ്പം കഴിക്കുന്ന പാൻകേക്ക്, പഞ്ചസാരയും നാരങ്ങയും ചേർത്താണ് ഉണ്ടാക്കുന്നത്. ഇവ സാധാരണ കേക്കിനെക്കാൾ കുറച്ചുകൂടി മൊരിഞ്ഞതാണ്

യുഎസ്, കാനഡ

യുഎസിലും കാനഡയിലും പാൻകേക്കുകളിൽ ബട്ടർമിൽക് ചേർക്കും. ഇത് അവയെ കൂടുതൽ മാർദവമുള്ളതാക്കും. ടോപ്പിങ്ങായി ഇഷ്ടമുള്ള സിറപ്പും ബട്ടറും ഉപയോഗിക്കാം

വെയ്ല്‍സ്

വെയിൽസിന്‌ മാത്രം അവകാശപ്പെടാൻ കഴിയുന്നവയാണ് വെൽഷ് പാൻകേക്കുകൾ. മൈദ, ബട്ടർ, പഞ്ചസാര, ഡ്രൈഡ് ഫ്രൂട്സ് എന്നിവയാണ് ഉപയോഗിക്കുന്നത്

ഫ്രാൻസ്

ന്യൂട്ടല്ല, ഫ്രഷ് ഫ്രൂട്സ്, പഞ്ചസാര, നാരങ്ങ എന്നിവയാണ് ഫ്രാൻസിലെ ക്രീപ്പ്സ് പാൻ കേക്കിന്റെ പ്രത്യേകത

സ്കോട്ട്ലൻഡ്

സ്കോട്ട്ലൻഡിൽ കിട്ടുന്ന പഞ്ഞിപോലുള്ള ചെറിയ പാൻകേക്കുകളാണ് സ്കോട്ടിഷ് പാൻകേക്കുകൾ. അവ അമേരിക്കൻ കേക്കുകളേക്കാൾ മധുരവും വലുപ്പവും കൂടിയവയാണ്. ബട്ടർ, തേൻ, ജാം എന്നിവ ഇതിനൊപ്പം കഴിക്കാം

ജർമനി

ഡച്ച് ബേബി പാൻകേക്ക് എന്നാണ് ജർമനിയിലെ കേക്കുകളെ പറയുന്നത്. അവനിലാണ് പാകം ചെയ്യുന്നത്. ഇവ, മൃദുവാണെങ്കിലും പുറം ഭാഗം സാധരണയേക്കാള്‍ മൊരിഞ്ഞതായിരിക്കും

ഗ്രീസ്

മൈദ, മുട്ട, പാൽ എന്നിവകൊണ്ട് ഗ്രീക്ക് സ്റ്റൈലിൽ ഉണ്ടാക്കുന്ന ഈ പാൻകേക്കുകൾക്ക് ടൈഗനിറ്റ്സ് എന്നാണ് പറയുന്നത്. സിനമണ്‍, തേന്‍ എന്നിവയും ചേർക്കാറുണ്ട്