കൈകാലുകള്‍ അമിതമായി വിയർക്കുന്നുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

വെയിലത്ത് ഇറങ്ങിയില്ലെങ്കിലും ഭാരിച്ച ജോലികൾ ചെയ്തില്ലെങ്കിലും ചിലരിൽ കൈകാലുകൾ അമിതമായി വിയർക്കാറുണ്ട്. ഇത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ചിലപ്പോൾ അണുബാധയ്ക്കും കാരണമാകുന്നു

കയ്യും കാലും അമിതമായി വിയർക്കുന്ന ഈ അവസ്ഥയെ ഹൈപ്പർ ഹൈഡ്രോസിസ് എന്നാണ് പറയുന്നത്. തൈറോയ്ഡ് പോലെയുള്ള ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്

അണുബാധയുണ്ടാകാൻ സാധ്യത കൂടുതലും കാലുകൾക്കാണ്. ഷൂസും സോക്സും ധരിക്കുന്നവർ, വെള്ളത്തിൽ ജോലി ചെയ്യുന്നവർ, പ്രമേഹം പോലെയുള്ള രോഗമുള്ളവർ എന്നിവർക്കാണ് അണുബാധയ്ക്ക് കൂടുതൽ സാധ്യത

വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കൈകാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്നത് അണുബാധയെ തടയാൻ സഹായിക്കും

കാലുകൾ മൂടിവയ്ക്കുന്ന തരത്തിലുള്ള അടഞ്ഞ ചെരുപ്പുകൾ ഉപയോഗിക്കുന്നതിന് പകരം, ലെതറോ കാറ്റ് കയറാൻ പാകത്തിനുള്ള വസ്തുക്കളോ ഉപയോഗിച്ചുള്ള ഷൂസും ചെരുപ്പും ഉപയോഗിക്കാം

ഈർപ്പം എളുപ്പത്തിൽ വലിച്ചെടുക്കുന്ന തുണികൊണ്ടുള്ള സോക്‌സുകൾ ഉപയോഗിക്കണം. ഇത് വിയർപ്പ് തങ്ങി നിൽക്കാതിരിക്കാൻ സഹായിക്കും

വിയർപ്പ് മൂലമുണ്ടാകുന്ന ദുർഗന്ധം അകറ്റാനായി കൈകാലുകളിൽ ടാൽകം പൗഡർ ഉപയോഗിക്കാവുന്നതാണ്

അണുബാധകൾ ഒഴിവാക്കാനായി ആരോഗ്യവിദഗ്ധനെ സമീപിച്ചശേഷം ആന്റി ഫങ്കല്‍ ലോഷനുകള്‍ ഉപയോഗിക്കാവുന്നതാണ്