വെബ് ഡെസ്ക്
മഴക്കാലം വരുന്നതോടെ നമ്മുടെ ചുറ്റുപാടിലെ കൊതുക് ശല്യവും കൂടും. അതോടൊപ്പം പലതരം രോഗങ്ങളും പടരും
ചില സമയങ്ങളിൽ കൂട്ടമായി നിൽക്കുകയാണെങ്കിൽ പോലും നമ്മളെ മാത്രം അധികമായി കൊതുക് കടിക്കുന്നത് പോലെ തോന്നാറില്ല ? അതിനുള്ള കാരണം കണ്ടെത്തിയിരിക്കുകയാണ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം
നമ്മൾ ഉപയോഗിക്കുന്ന സോപ്പോ ബോഡിവാഷോ കൊതുകിനെ ആകര്‍ഷിക്കാൻ കാരണമാകാം. ഇവയുടെ സുഗന്ധമാണ് ഇതിന് പ്രധാന കാരണം
മിക്ക സോപ്പിനും പഴങ്ങളുടെയോ പൂക്കളുടെയോ സുഗന്ധമായിരിക്കും. ഇത് കൊതുകിനെ ആകര്‍ഷിക്കാൻ കാരണമാകാം
ചില സോപ്പുകൾ കൊതുകുകളെ ആകര്‍ഷിക്കുമ്പോൾ മറ്റ് ചിലത് കൊതുകുകളെ അകറ്റും
സോപ്പ് മാറ്റി പരീക്ഷിച്ച് കൊതുക് കടിയേൽക്കാതെ രക്ഷപ്പെടാമെന്നും പഠനം കണ്ടെത്തി
തേങ്ങയുടെ മണമുള്ള സോപ്പുകൾ കൊതുകുകളുടെ ആകർഷണം കുറയ്ക്കും
ശരീരത്തിൽനിന്ന് പുറത്തുവരുന്ന 60 ശതമാനം ഗന്ധവും സ്വാഭാവിക ഗന്ധമല്ലെന്നും സോപ്പിൽനിന്ന് വരുന്നതാണെന്നും പഠനം പറയുന്നു
സോപ്പിലെ രാസവസ്തുക്കാളും ശരീരത്തിലെ പ്രകൃതിദത്ത രാസവസ്തുക്കളും തമ്മിൽ പ്രവർത്തിച്ച് ശരീരഗന്ധത്തെ സ്വാധീനിക്കും