വെബ് ഡെസ്ക്
കണ്ണുകൾക്കുള്ള ബുദ്ധിമുട്ട്, മതിയായ ഉറക്കക്കുറവ്, സമ്മർദ്ദം, മറ്റ് ജൈവഘടകങ്ങൾ എന്നിവ കാരണം കണ്ണുകൾക്ക് ചുറ്റും ഇരുണ്ട വൃത്തങ്ങൾ ഉണ്ടാകാം.
ഡാർക്ക് സർക്കിൾസ് അകറ്റാനായി ഈ ജീവിതശൈലി മാറ്റങ്ങളിൽ ഒന്ന് മാറ്റം വരുത്തി നോക്കൂ
ശരിയായ ഉറക്കശുചിത്വം പാലിക്കുക: ഉറക്കക്കുറവ് ഡാർക്ക് സർക്കിൾസിലേക്ക് നയിക്കുന്നു. ഉറക്ക കുറവ് തടയാൻ ആരോഗ്യകരമായ ഉറക്ക ശുചിത്വങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക: പോഷകാഹാരങ്ങളും സമീകൃതാഹാരങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് ഡാർക്ക് സർക്കിൾസ് കുറക്കാൻ സഹായിക്കുന്നു.
സമ്മർദ്ദം കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളായ ബദാം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കണ്ണിന്റെ ഭാഗത്തേക്കുള്ള രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ഡാർക്ക് സർക്കിൾസ് കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു
മെഡിറ്റേഷൻ ചെയ്യാം: മെഡിറ്റേഷൻ, യോഗ പോലുള്ള കാര്യങ്ങൾ മനസിനെ ശാന്തമാക്കാൻ സഹായിക്കുന്നു. കണ്ണിന്റെ ഭാഗത്തെ രക്തചംക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു.
സമ്മർദ്ദം കുറക്കുന്ന തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുക: പെയിന്റിംഗ്, സ്പോർട്സ്, ഡാൻസ് പോലുള്ള ഏതെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുന്നത് ശരീരത്തിന് ആയാസവും വിശ്രമവും നൽകുന്നു.
ഇത് സമ്മർദ്ദം കുറക്കുകയും കണ്ണിന്റെ ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
സ്ക്രീൻ ടൈം കുറക്കുക: ഗുണനിലവാരമുള്ള ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിനും ഡാർക്ക് സർക്കിൾസ് മാറ്റുന്നതിനും സ്ക്രീൻ സമയം കുറക്കാം. ഉറക്കസമയം ഫോണിൽ കളയാതിരിക്കുക.