വെബ് ഡെസ്ക്
ഏറെ ശ്രദ്ധയും കരുതലുമൊക്കെ ആവശ്യമുള്ള സമയമാണ് ഗര്‍ഭകാലം. ഗർഭിണികളുടെ ജീവിതശൈലിയും അതിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്
അമ്മയുടെ ഭക്ഷണം മുതല്‍ ഉറക്കം വരെയുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധ നൽകണം. ഗർഭകാലം ആരോഗ്യകരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഗര്‍ഭിണികള്‍ കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനമാണ്. പോഷകാഹാരവും ആരോഗ്യഗുണമുള്ളതുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പാല്‍ ഉത്പ്പന്നങ്ങളും, പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങളും പച്ചക്കറിയും പഴങ്ങളുമൊക്കെ ഉള്‍പ്പെടുത്തണം
ജലാംശം നിലനിർത്തുക. ഗർഭകാലത്ത് ജലാംശം നിലനിർത്തുന്നത് മലബന്ധം, വീക്കം, മറ്റ് സങ്കീർണതകൾ എന്നിവ തടയുന്നു. അതിനാൽ നന്നായി വെള്ളം കുടിക്കുക.
ഗര്‍ഭകാലത്ത് വ്യായാമം ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്. പ്രസവ സമയത്തെ പല ബുദ്ധിമുട്ടുകളും ഇല്ലാതാക്കാന്‍ ഈ വ്യായാമങ്ങള്‍ക്ക് കഴിയും. ഗർഭകാലത്ത് നേരിടുന്ന പല മാനസിക- ശാരീരിക ബുദ്ധിമുട്ടുകളെയും മറികടക്കാൻ വ്യായാമം അനിവാര്യമാണ്
ഗര്‍ഭകാലത്ത് പ്രമേഹവും ബിപിയുമൊക്കെ അനിയന്ത്രിതമായി ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഗര്‍ഭകാല ബിപി അമ്മയ്ക്കും കുഞ്ഞിനും അപകടമാണ്
കൃത്യസമയത്ത് വാക്‌സിന്‍ എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. പലതരത്തിലുള്ള അണുബാധകളിലും രോഗങ്ങളില്‍ നിന്നും കുഞ്ഞിനെയും അമ്മയെയും സംരക്ഷിക്കാന്‍ വാക്‌സിനേഷന് സാധിക്കും
സമ്മർദം ഒഴിവാക്കുക. ഗർഭകാലത്ത് മാനസിക സമ്മർദം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. അമ്മയ്ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദം കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കാം
ഇതൊഴിവാക്കാനായി നമുക്ക് ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടാം. പ്രസവത്തെക്കുറിച്ചുള്ള ആശങ്കകള്‍, മറ്റ് സമ്മര്‍ദങ്ങള്‍ എന്നിവ ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്