ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താം മഗ്നീഷ്യം സമ്പന്നമായ ഭക്ഷണം

വെബ് ഡെസ്ക്

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നൽകുന്നു

പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഊർജോൽപ്പാദനത്തിനും ആരോഗ്യകരമായ ഹൃദയം നിലനിർത്തുന്നതിനും മഗ്നീഷ്യം സഹായിക്കുന്നു

ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ പരിശോധിക്കാം

സാൽമണ്‍

മഗ്നീഷ്യം, ഒമേഗ 3, ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ എന്നിവ സാൽമണ്‍ പ്രദാനം ചെയ്യുന്നു. ഇത് തലച്ചോറിൻ്റെ പ്രവർത്തനത്തെയും ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു

വെള്ളക്കടല

മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് വെള്ളക്കടല. അവ ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു

വാഴപ്പഴം

വാഴപ്പഴം മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി6, സി എന്നിവ നൽകുന്നു. ഇത് പേശികളുടെ പ്രവർത്തനത്തെ സഹായിക്കുന്നു

ചീര

മഗ്നീഷ്യം അടങ്ങിയ ചീരയിൽ ഇരുമ്പും വിറ്റാമിൻ കെയും ഉൾപ്പെടുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു