ഈ ജ്യൂസുകൾ കുടിക്കുന്നത് പതിവാക്കൂ, ശരീരഭാരം കുറയ്ക്കാം

വെബ് ഡെസ്ക്

ശരീരഭാരം കൂടുന്നത് പലതരത്തിലുളള ആരോ​ഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. ശരീരഭാരം കുറയ്ക്കുന്നതിനായി ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, 8 മണിക്കൂർ ഉറക്കം എന്നിവ നിർബന്ധമാണ്.

ചില ജ്യൂസുകൾ നിത്യവും കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം ജ്യൂസുകൾ ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നു. പഴം, പച്ചക്കറി ജ്യൂസുകൾ കരോട്ടിനോയിഡുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ്.അവ ശരീരത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു.

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക വിറ്റാമിൻ സിയുടെ കലവറയാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം ഭംഗിയായി നടക്കാനും രാവിലെ വെറുംവയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.ഇഞ്ചിയും കുരുമുളകും നാരങ്ങയും പുതിനയിലയും ചേർത്തും നെല്ലിക്ക ജ്യൂസ് തയാറാക്കാം.

ഓറഞ്ച് ജ്യൂസ്

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്.മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

തണ്ണിമത്തൻ ജ്യൂസ്

വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് തണ്ണിമത്തൻ. അതുകൊണ്ടുതന്നെ ചർമ്മത്തിന്റെ ആരോഗ്യം, രോഗപ്രതിരോധ ശേഷി, മെറ്റബോളിസം എന്നിവ മെച്ചപ്പെടാൻ തണ്ണിമത്തൻ ജ്യൂസ് കേമമാണ്. തണ്ണിമത്തൻ ജ്യൂസിൽ അടങ്ങിയിട്ടുളള അമിനോ ആസിഡ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കം. മധുരം ചേർക്കാതെ വേണം ജ്യൂസ് തയ്യാറാക്കാൻ.

കാരറ്റ് ജ്യൂസ്

ക്യാരറ്റിൽ കലോറി കുറവാണ്, നാരുകളാൽ സമ്പുഷ്ടവുമാണ്.ഇത് ശരീരഭാരം കുറയ്ക്കാൻ ഏറെ അനുയോജ്യമാണ്. ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഒരു നാരങ്ങയും ആവശ്യത്തിന് ഇഞ്ചിയും വെളളവും ചേർത്ത് രുചികരമായ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കാം.

പൈനാപ്പിൾ ജ്യൂസ്

വിറ്റാമിൻ സി പൈനാപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പൈനാപ്പിളിലെ ബ്രോമെലൈൻ എൻസൈമുകൾ മെറ്റബോളിസം വർധിപ്പിക്കാനും അധിക കൊഴുപ്പ് നീക്കാനും ഉപകരിക്കും.പൈനാപ്പിൾ കഷ്ണങ്ങൾ പുതിന ഇലയും ഇഞ്ചിയും ചേർത്ത് ജ്യൂസാക്കി കുടിക്കാം. മധുരവും വെളളവും ചേർക്കേണ്ടതില്ല.