വെബ് ഡെസ്ക്
ശരീരത്തിൽ ആവശ്യത്തിന് ആരോഗ്യമുള്ള ചുവന്ന രക്താണുക്കളുടെ അഭാവം ഉണ്ടാകുമ്പോഴാണ് അനീമിയ ഉണ്ടാകുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാത്തപ്പോഴാണ് അനീമിയ ഉണ്ടാകുന്നത്. മരുന്നിനൊപ്പം തന്നെ ചില ഭക്ഷണങ്ങൾ കഴിയ്ക്കുന്നത്, പ്രത്യേകിച്ച് ജ്യൂസുകൾ, ഈ പ്രശ്‌നത്തിന് പരിഹാരമായേക്കും.
ബീറ്റ്റൂട്ട് ജ്യൂസ്
രക്തത്തിലെ ഹീമോഗ്ലോബിൻ നില മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പതിവാക്കണം. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയുടെയും അയണിന്റെയും കലവറ രക്തത്തിലെ ചുവന്ന രക്താണുക്കളുടെയും ഹീമോഗ്ലോബിന്റെയും ഉത്പാദനം വർധിപ്പിക്കുന്നു.
മാതളനാരങ്ങ ജ്യൂസ്
മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് നിലനിർത്താൻ സഹായിക്കും. മാത്രമല്ല രോഗങ്ങളെ അകറ്റി നിർത്തി രോഗ പ്രതിരോധ ശേഷി കൂട്ടുവാനും സഹായിക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും അരുണ രക്താണുക്കളുടെ വർധനയ്ക്കും സഹായകരമാണ്.
ആപ്പിൾ ജ്യൂസ്
വിറ്റാമിൻ സിയുടെ കലവറയായ ആപ്പിൾ ജ്യൂസ് കഴിക്കുന്നതിലൂടെ അയേണിന്റെ ആഗിരണം എളുപ്പത്തിലാക്കുന്നു. കൂടാതെ, ഇവ രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നു.
ചീര ജ്യൂസ്
ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാനും പച്ചക്കറി കൊണ്ടുള്ള ജ്യൂസുകളും സഹായിക്കും. ചീരയിൽ ഇരുമ്പ് മാത്രമല്ല, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, ബി6, ബി2, കെ, ഇ, കരോട്ടിനോയിഡുകൾ, കോപ്പർ എന്നിവയുടെ നല്ല ഉറവിടവുമാണ്.
ക്യാരറ്റ് ജ്യൂസ്
പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ക്യാരറ്റ് ജ്യൂസ്. അയേണും വിറ്റാമിൻ എയും അടങ്ങിയ ഇവ ആൻറി ഓക്‌സിഡൻറ് നില മെച്ചപ്പെടുത്താനും വിളർച്ചയെ തടയാനും സഹായിക്കും.
ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെ അളവ് ഉയർന്നതാണ്. കൂടാതെ ഇത് ശരീരത്തിനാവശ്യമായ കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാലും സമ്പുഷ്ടമാണ്. അയേണിന്റെ ആഗിരണത്തിന് ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി സഹായിക്കും.
കിവി ജ്യൂസ്
കിവിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തെ ഇരുമ്പ് ആഗിരണം ചെയ്യാൻ ഉത്തേജിപ്പിക്കുന്നു. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും
തണ്ണിമത്തൻ ജ്യൂസ്
വിളർച്ച രോഗികൾ അവഗണിക്കാൻ പാടില്ലാത്ത പഴമാണ് തണ്ണിമത്തൻ. ശരാശരി, ഇടത്തരം വലിപ്പമുള്ള തണ്ണിമത്തന്റെ എട്ടിലൊന്നിൽ ഏകദേശം 1.5 ഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്, കൂടാതെ തണ്ണിമത്തനിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനുള്ള ഒരു പ്രധാന പോഷകമാണ്.
മുന്തിരി ജ്യൂസ്
അയണിന്റെ സമ്പന്നമായ ഉറവിടമാണ് മുന്തിരി. പതിവായി കഴിക്കുന്നതിലൂടെ രക്തത്തിലെ ആരോഗ്യമുള്ള ചുവന്ന രക്താണുക്കളുടെ തോത് വർധിപ്പിക്കാൻ ഇത് സഹായിക്കും.
പേരക്ക ജ്യൂസ്
വിറ്റാമിൻ സിയുടെ കലവറയായ പേരക്ക കഴിക്കുന്നതിലൂടെ അയേണിന്റെ ആഗിരണത്തിന് സഹായിക്കുകയും ഹിമോഗ്ലോബിന്റെ നിലയും രക്തത്തിലെ ചുവന്ന രക്താണുക്കളുടെ തോത് വർധിപ്പിക്കാനും സഹായിക്കും.