ചായയ്ക്കൊപ്പം ജാപ്പനീസ് എഗ്ഗ് സാൻവിച്ച് ആയാലോ ?

വെബ് ഡെസ്ക്

ചായയ്ക്കൊപ്പം ബ്രെഡും മുട്ടയും ഭക്ഷണപ്രിയരുടെ ഇഷ്ട കോംബോ ആണ്. ഇത് കുറച്ചു വ്യത്യസ്തമായി പാകം ചെയ്താലോ?

കുറഞ്ഞ ചെലവിൽ ബ്രെഡും മുട്ടയും ഉപയോഗിച്ച് ജാപ്പനീസ് എഗ്ഗ് സാൻവിച്ച് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം

ചേരുവകൾ

4 മുട്ട, 4 ബ്രഡ് സ്ലൈസ്, 2 ടേബിൾസ്പൂൺ മയോണൈസ്, 1 ടേബിൾസ്പൂൺ ഗ്രീൻ ഒനിയൻ, കടുക് സോസ്, 2 ടേബിൾസ്പൂൺ ബട്ടർ, ആവശ്യത്തിന് പഞ്ചസാര, ഉപ്പ്, കുരുമുളക്

മുട്ട പുഴുങ്ങിയെടുത്ത് കുറച്ചുനേരം തണുക്കാൻ വയ്ക്കാം. എല്ലാ മുട്ടയും രണ്ടായി മുറിച്ച് വയ്ക്കുക

ബ്രെഡിന്റെ വശങ്ങൾ കുറച്ചു മുറിച്ചശേഷം, ഇതിലേക്ക് ആവശ്യത്തിന് ബട്ടർ തേച്ച് മാറ്റിവയ്ക്കാം

ചൂട് പോയശേഷം മുട്ടയുടെ മഞ്ഞ ഒരു ബൗളിലേക്ക് മാറ്റുക. അതിലേക്ക് ഗ്രീൻ ഒനിയൻ, പഞ്ചസാര, കടുക് സോസ്, ഉപ്പ്, കുരുമുളക്പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ച് യോജിപ്പിക്കാം

നാല് മുട്ടയുടെയും വെള്ള എടുത്ത് ചെറുതായി അരിഞ്ഞ ശേഷം മഞ്ഞയുടെ ചേരുവയിലേക്ക് ഒരുമിച്ച് ചേർക്കാം

രണ്ട് ബ്രഡ് സ്ലൈസ് എടുത്ത് ഒന്നിന് മുകളിൽ ബൗളിലെ ഫില്ലിങ്സ് ചേർത്ത് മറ്റൊന്ന് മുകളിൽ വച്ച് അടച്ചെടുക്കാം

എല്ലാ ബ്രെഡിലും ഇത്തരത്തിൽ ഫില്ലിങ്‌സ് വച്ചശേഷം ബ്രെഡ് രണ്ടായി മുറിച്ചെടുക്കണം. ഓരോ സ്ലൈസിന് മുകളിലും ടൊമാറ്റോ കെച്ചപ്പ് കൂടി ഒഴിച്ചാല്‍, ജാപ്പനീസ് ബ്രെഡ് സാന്‍വിച്ച് റെഡി