ചായ ഒരു അനുഭവമാക്കാം, വിറ്റാമിന്‍ സമ്പുഷ്ടവും

വെബ് ഡെസ്ക്

നമ്മുടെ ഓരോ ദിവസവും തുടങ്ങുന്നത് ഒരു ഗ്ലാസ് ചായയിലാണ്. പാകം ചെയുമ്പോൾ ചേർക്കുന്ന ചേരുവകൾക്ക് അനുസരിച്ച് ചായയുടെ രുചിയിലും മണത്തിലും വ്യത്യാസമുണ്ടാക്കാന്‍ സാധിക്കും. ഇത്തരത്തിൽ ചായയിൽ വിറ്റാമിനുകളും ഉൾപ്പെടുത്താം

ചായയിൽ ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് ചേർക്കുന്നത് ചായക്കൊപ്പം വിറ്റാമിൻ സി കൂടി ലഭിയ്ക്കാൻ സഹായിക്കും

വിറ്റാമിൻ സിയുടെ കലവറയാണ് ഇഞ്ചി. 100 ഗ്രാമ ഇഞ്ചിയിൽ അഞ്ച് മില്ലിഗ്രാം വിറ്റാമിൻ സി ഉണ്ടെന്നാണ് കണ്ടെത്തൽ. ചായയിൽ ഇഞ്ചി ചേർക്കുന്നത് മണവും രുചിയും ഗുണവും വർധിപ്പിക്കും

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി 6 എന്നിവ അടങ്ങിയ കറുവയില ചായയിൽ ഇടുന്നത് ഉത്തമമാണ്

വിറ്റാമിൻ ബി, വിറ്റാമിൻ കെ എന്നിവയടങ്ങിയ കറുവപ്പട്ട ചായ പാകം ചെയ്യാൻ ഉപയോഗിക്കാം

രുചിയും മണവും നൽകുന്ന ഏലയ്ക്ക മിക്കപ്പോഴും ചായയിലെ അവിഭാജ്യ ഘടകമാണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്

വിറ്റാമിൻ സി ധാരാളമടങ്ങിയ ഗ്രാമ്പൂ ചായയിൽ ഉപയോഗിക്കാറുണ്ട്

മഞ്ഞളും സുഗന്ധവ്യഞ്ജനങ്ങളും ഇടുന്ന മസാല ചായ ഇപ്പോൾ തട്ടുകടകളിൽ താരമാണ്