വെബ് ഡെസ്ക്
വാർധക്യത്തിലേക്ക് കടക്കുമ്പോൾ മുതൽ ആരോഗ്യാവസ്ഥയിൽ മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ജീവിതശൈലിയിലുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും വാർധക്യസഹജമായ അസുഖങ്ങൾ നിയന്ത്രിക്കാനും മാനസിക- ശാരീരിക ആരോഗ്യം നിലനിർത്താൻ സഹായിക്കും
സന്തോഷത്തോടെയിരിക്കുകയാണ് ആരോഗ്യത്തിന് ഏറ്റവും പ്രധാനമായും വേണ്ടത്. ശരീരം വാർധക്യത്തിലേക്ക് കടക്കുന്നുവെന്ന് സ്വയം മനസിലാക്കുകയും സ്വന്തം സന്തോഷങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്
വാർധക്യത്തിൽ നമുക്ക് ചുറ്റുമുള്ളവരുമായി നല്ലൊരു സൗഹൃദമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ബുദ്ധിമുട്ടുകൾ സ്നേഹിതരോട് പങ്കുവയ്ക്കുന്നതിൽ മടി കാണിക്കരുത്
താല്പര്യമുള്ള കാര്യങ്ങളും ഹോബികളും സ്വയം കണ്ടെത്തുക. അവ കൂടുതൽ നന്നാക്കാനും വികസിപ്പിക്കാനും സമയം കണ്ടെത്തുകയും അതിലേക്ക് തന്നെ ചിന്തകളെ മാറ്റുകയും ചെയ്യാം
വാർധക്യത്തിൽ കഴിക്കുന്ന ഭക്ഷണങ്ങൾ വളരെ പ്രധാനമാണ്. പ്രോട്ടീൻ, വിറ്റാമിൻ ഡി, എ, ഇ, ബി കോംപ്ലക്സ്, കാൽസ്യം, മഗ്നീഷ്യം സിങ്ക്, സെലനിയം എന്നിവ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം
ശാരീരിക വ്യായാമത്തിന്റെ ഭാഗമായി ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കുന്നത് പേശികളുടെ ആരോഗ്യത്തിനും ആയാസത്തിനും ഉത്തമമാണ്
തലച്ചോറിന്റെ വ്യായാമത്തിനായി സുഡോക്കു, വേർഡ് പസിൽ പോലുള്ളവ പരിശീലിക്കുന്നത് മറവി, ഡിമെൻഷ്യ പോലുള്ള അവസ്ഥകളുണ്ടാകാതിരിക്കാൻ സഹായിക്കും
ഇടയ്ക്കിടയ്ക്ക് ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സമയബന്ധിതമായി പരിശോധനകൾ നടത്തി, ആവശ്യമെങ്കിൽ മരുന്നുകൾ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം