വെബ് ഡെസ്ക്
വരണ്ട കാലാവസ്ഥയും അന്തരീക്ഷ മലിനീകരണവും ചര്‍മം വരണ്ടതാക്കുന്നു. കുഞ്ഞു ടിപ്സിലൂടെ ചര്‍മം മൃദുലമാക്കാം.
ചര്‍മം ഉള്ളില്‍ നിന്ന് ഈര്‍പ്പമുള്ളതാക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശീലമാക്കാം
വായുവില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും വരള്‍ച്ച തടയുന്നതിനും ഹ്യുമിഡിഫയര്‍ ഉപയോഗിക്കാം
ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കാം
ഡെഡ് സ്‌കിന്നിനുള്ള സാധ്യത ഒഴിവാക്കുന്നതിന് പതിവായി എക്‌സ്‌ഫോളിയേറ്റ് ചെയ്യുക
സള്‍ഫേറ്റ് അടങ്ങിയിട്ടില്ലാത്ത ക്ലെന്‍സറുകള്‍ ഉപയോഗിച്ച് മുഖം കഴുകുക
ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതിന് ഷീറ്റ് മാസ്‌ക് ഉപയോഗിക്കുന്നതും ഗുണം ചെയ്യും
സ്ഥിരമായി മോയിസ്ചറൈസറുകള്‍ ഉപയോഗിക്കുക
സണ്‍സ്‌ക്രീം ഉപയോഗിക്കുന്നതും ഗുണം ചെയ്യും
ചര്‍മത്തില്‍ വെളിച്ചെണ്ണ,ബദാം ഓയില്‍ പോലുള്ള പോഷക എണ്ണകള്‍ ഉപയോഗിക്കുക