വെബ് ഡെസ്ക്
കുട്ടികളിൽ നല്ല പെരുമാറ്റ ശീലങ്ങൾ വികസിപ്പിക്കുന്നത് അവരുടെ വളർച്ചയിൽ അത്യന്താപേക്ഷിതമാണ്. കുട്ടികളെ പഠിപ്പിക്കേണ്ട ചില അടിസ്ഥാന മര്യാദകൾ ഇതാ
'പ്ളീസ്', 'നന്ദി' എന്നീ വാക്കുകൾ പറയാൻ ശീലിപ്പിക്കുക. ബഹുമാനം കാണിക്കുന്നതിന്റെയും നന്ദി പറയുന്നതിന്റെയും നല്ല പാഠങ്ങൾ കുട്ടികൾക്ക് പഠിക്കാം
ആളുകളെ ശരിയായി അഭിവാദ്യം ചെയ്യാൻ പറഞ്ഞുകൊടുക്കാം. പുഞ്ചിരിയോടെയും സൗഹാർദത്തോടെയും കുട്ടികളെയും മുതിർന്നവരെയും അഭിവാദ്യം ചെയ്യാം.
വ്യക്തിഗത ഇടങ്ങളെ പരിഗണിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കാം. ആരോഗ്യകരമായ സാമൂഹിക ഇടപെടലുകൾക്ക് ഇത് നിർണായകമാണ്.
തീൻ മേശയിലെ മര്യാദകളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം. മാന്യമായി ഭക്ഷണം കഴിക്കാനും പാത്രങ്ങൾ ശരിയായി ഉപയോഗിക്കാനും തീൻ മേശയിൽ സംഭാഷണത്തിൽ ഏർപ്പെടാനും കുട്ടികൾക്ക് സാധിക്കും.
മറ്റുള്ളവർ സംസാരിക്കുമ്പോൾ ശ്രദ്ധിക്കാൻ ശീലിപ്പിക്കുക. ആശയവിനിമയത്തിന്റെ പ്രധാന ഘടകമാണ് മറ്റൊരാളെ കേട്ടിരിക്കൽ. നല്ല ബന്ധങ്ങളും വിശാലമായ കാഴ്ചപ്പാടുകളും ഉണ്ടാക്കാൻ ഇത് കുട്ടികളെ സഹായിക്കും.
ആത്മാർഥമായി ക്ഷമ ചോദിക്കാൻ കുട്ടികളെ ശീലിപ്പിക്കുക. സ്വന്തം തെറ്റുകൾ ഏറ്റെടുക്കാനാണ് ഇതുവഴി കുട്ടികൾ പ്രാപ്തരാകുന്നത്.
പങ്കിടലുകളും, അവനവന്റെ ഊഴം അനുസരിച്ച് വസ്തുക്കൾ സ്വന്തമാക്കാനും കുട്ടികളെ പഠിപ്പിക്കണം. സാമൂഹ്യ ഇടപെടലിനും നല്ല കൂട്ടുകെട്ടുകൾ ഉണ്ടാകാനും ഈ ശീലം അത്യന്താപേക്ഷിതമാണ്.
മുതിർന്നവരെ ബഹുമാനിക്കാൻ കുട്ടികളെ ശീലിപ്പിക്കുക. കുട്ടികളിൽ നല്ല ബോധ്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഇത് അത്യന്താപേക്ഷിതമാണ്.