പ്രണയത്തിലേക്ക് നയിക്കുന്ന പക്വവും അപക്വവുമായ കാരണങ്ങള്‍

വെബ് ഡെസ്ക്

ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വൈകാരിക ബന്ധമാണ് പ്രണയം

പലകാരണങ്ങളാല്‍ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് പ്രണയം തോന്നാം. അതില്‍ ചിലത് പക്വവും ചിലത് അപക്വവുമാണ്.

പക്വമായ പ്രണയം

ഒരാളുടെ സ്വഭാവ സവിശേഷതകള്‍ ഇഷ്ടപ്പെടുകയും നമ്മുടെ സ്വഭാവവുമായി യോജിച്ചുപോകുന്നയാളാണെന്ന് തിരിച്ചറിയുകയും ചെയ്യുക.

സമാന അഭിരുചികളുള്ളവരാണെന്ന് തോന്നുമ്പോള്‍ രൂപപ്പെടുന്ന പ്രണയം.

ജീവിതത്തില്‍ തനിക്കൊരു കൂട്ടുവേണം, അയാള്‍ തന്നെ മനസ്സിലാക്കുകയും ഇഷ്ടങ്ങള്‍ തിരിച്ചറിയുകയും പരസ്പരം പിന്തുണയ്ക്കുമെന്നും ഉറപ്പുവരുത്തിയശേഷം ഉടലെടുക്കുന്ന പ്രണയം.

ബൗദ്ധികമായ, ഗൗരവകരമായ സാഹചര്യങ്ങളില്‍ ഇടലെടുക്കുന്ന അടുപ്പം പ്രണയമായി മാറാം.

മറ്റൊരു വ്യക്തിയോടു തോന്നുന്ന കരുതലില്‍ നിന്നാരംഭിക്കുന്ന പ്രണയം. സഹതാപമോ സഹായമനഃസ്ഥിതിയോ പിന്നീട് പ്രണയമാവാം.

അപക്വമായ കാരണങ്ങള്‍

സൗന്ദര്യം, പേര്, പെരുമ തുടങ്ങി ബാഹ്യമായ ഘടകങ്ങളോടുമാത്രം തോന്നുന്ന ആകര്‍ഷണം

ദേഷ്യം, അക്രമസ്വഭാവം, പൊട്ടിത്തെറിക്കുന്ന സ്വഭാവം, ലഹരിയുപയോഗം എന്നിവ പൗരുഷം എന്ന് തെറ്റിദ്ധരിച്ച് രൂപം കൊള്ളുന്ന പ്രണയം

പ്രണയ തകര്‍ച്ചയ്ക്ക് ശേഷം മത്സരബുദ്ധിയോടെ മറ്റൊരു ബന്ധം കണ്ടെത്തുന്നവര്‍.

സാമ്പത്തിക സാഹചര്യങ്ങള്‍ ഉയര്‍ന്നതാണെന്നറിഞ്ഞ് തോന്നുന്ന പ്രണയം.

ബാഹ്യ സമ്മര്‍ദത്തിനു വഴങ്ങി ഒരാളെ പ്രണയിക്കുന്നതായി ഭാവിക്കേണ്ടിവരുന്നവര്‍