വെബ് ഡെസ്ക്
ചര്‍മം വരണ്ടുപോകാതിരിക്കുന്നതിനും സംരക്ഷിക്കുന്നതിനും നിരവധി മോയ്ചറൈസറുകള്‍ ലഭ്യമാണ്
എന്നാല്‍ നമ്മുടെ ചർമം ഏതാണെന്ന് മനസിലാക്കി വേണം മോയ്ചറൈസറുകള്‍ ഉപയോഗിക്കേണ്ടത്
ഓരോ ചര്‍മത്തിനും അനുസരിച്ച് ഉപയോഗിക്കേണ്ട മോയ്ചറൈസറുകള്‍ ഏതൊക്കെയെന്ന് നോക്കാം
സാധാരണ ചര്‍മം
സാധാരണ ചര്‍മമുള്ളവര്‍ ചര്‍മത്തെ അമിതമായി എണ്ണമയമുള്ളതാക്കാതെ തന്നെ ജലാംശം നിലനിര്‍ത്തുന്ന മോയ്ചറൈസറുകള്‍ ഉപയോഗിക്കണം
എണ്ണമയമുള്ള ചര്‍മം
ശൈത്യകാലത്ത് എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് മോയ്ചറൈസറുകള്‍ ആവശ്യമാണ്. എണ്ണമയമില്ലാത്തതും ജലാംശം നിലനിര്‍ത്തുന്നതുമായ മോയ്ചറൈസറുകളാണ് എണ്ണമയമുള്ള ചര്‍മക്കാർ ഉപയോഗിക്കേണ്ടത്
വരണ്ട ചര്‍മം
ശൈത്യകാലത്ത് വരള്‍ച്ച വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഹൈലുറോണിക് ആസിഡ് അഥവ ഗ്ലിസറിന്‍ അടങ്ങിയ ക്രീം മോയ്ചറൈസറുകള്‍ ഉപയോഗിക്കണം
കോമ്പിനേഷന്‍ ചര്‍മം
ചര്‍മത്തിന്റെ ചില ഭാഗങ്ങള്‍ എണ്ണമയമുള്ളതും ചിലത് വരണ്ടതുമായ ചര്‍മമാണ് കോമ്പിനേഷന്‍ ചര്‍മം. ഇത്തരത്തിലുള്ള ചര്‍മമുള്ളവര്‍ ഭാരം കുറഞ്ഞ മോയ്ചറൈസറുകള്‍ എണ്ണമയമുള്ളയിടത്തും വരണ്ട ചര്‍മത്തിന് ഉപയോഗിക്കുന്ന മോയ്ചറൈസുകള്‍ വരണ്ട ഭാഗങ്ങളിലും ഉപയോഗിക്കേണ്ടതാണ്
സെന്‍സിറ്റീവ് സ്‌കിന്‍
കൂടുതല്‍ സംരക്ഷണം ആവശ്യമുള്ള ചര്‍മമാണ് സെന്‍സിറ്റീവ് ചര്‍മം. സുഗന്ധമില്ലാത്ത ഹൈപ്പോഅലര്‍ജനിക് മോയ്ചറൈസറുകള്‍ ഉപയോഗിക്കുക. കറ്റാര്‍ വാഴ, ജമന്തിപ്പൂവ് എന്നിവ അടങ്ങിയ മോയ്ചറൈസറുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്