കൊതുകുകളെ തുരത്താം; ഈ ചെടികൾ വളർത്തി നോക്കൂ

വെബ് ഡെസ്ക്

കൊതുകിനെ തുരത്താനായി വീടിനുള്ളിൽ സ്പ്രേ, കോയിൽ, ദ്രാവകം എന്നിവ ഉപയോഗിക്കുന്നതാണ് നമ്മുടെ ശീലം. എന്നാൽ ഇത് മനുഷ്യരുടെ ആരോ​ഗ്യത്തിന് ദോഷകരമായി ബാധിക്കുകയും ശ്വസന പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്

രാസവസ്തുക്കളുടെ ഉപയോ​ഗം ഒഴിവാക്കിക്കൊണ്ട് ഇനി കൊതുകിനെ തുരത്താം. ഇതിന് ചില ചെടികൾക്ക് സാധിക്കും. വീടിനുള്ളിൽ വയ്ക്കാവുന്ന അത്തരം ചെടികൾ ഏതൊക്കെയെന്ന് നോക്കാം

റോസ്മെരി

കൊതുകിനെ തുരത്താൻ ഏറ്റവും മികച്ച ചെടികളിൽ ഒന്നാണ് റോസ്മെരി. ഇതിന്റെ ഗന്ധം കാബേജ് ശലഭങ്ങൾ, കൊതുക് എന്നിവയെ വീട്ടിൽ നിന്ന് അകറ്റി നിർത്തും

ലെമൺ ബാം

വേ​ഗത്തിൽ പരിപാലിക്കാൻ പറ്റുന്ന ഈ ചെടി ഹോഴ്സ് മിന്റ് എന്നും അറിയപ്പെടുന്നു. ഇതിന്റെ സുഗന്ധത്തിന് കീടങ്ങളെയും കൊതുകിനെയും അകറ്റാൻ കഴിയും

ജമന്തി

ജമന്തി പൂക്കളുടെ സുഗന്ധം കൊതുകുകളെ അകറ്റാനും വെള്ളീച്ചകൾ, സ്ക്വാഷ് ബഗ് എന്നിവയെ അകറ്റി നിർത്താനും സഹായിക്കും

ബേസിൽ

വീട്ടിൽ നിന്ന് കൊതുകുകളെ തുരത്താൻ സഹായിക്കുന്ന ശക്തമായ സുഗന്ധം ബേസിൽ ഇലകൾക്കുണ്ട്

ലെമൺ ​ഗ്രാസ്

ചെറുപ്രാണികളെ പൂർണമായി തുരത്താൻ സഹായിക്കുന്ന ചില ഘടകങ്ങൾ ലെമൺ ​ഗ്രാസിന്റെ ​ഗന്ധത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കൊതുകിനെ തുടത്താൻ ഏറ്റവും ഉത്തമമാണ് ലെമൺ ​ഗ്രാസ്