വെബ് ഡെസ്ക്
ഭക്ഷണപ്രിയര്‍ക്ക് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നും പ്രിയപ്പെട്ടതാണ്. ഭക്ഷണം പാകം ചെയ്യുമ്പോള്‍ രുചിക്കും മണത്തിനുമായി സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കാറുണ്ട്. ഇതിന് ഗുണവും ഏറെയാണ്. ലോകത്തിലെ വിലകൂടിയ സുഗന്ധവ്യഞ്ജനങ്ങള്‍ പരിചയപ്പെടാം
കുങ്കുമം
കുങ്കുമച്ചെടിയുടെ പൂവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുങ്കുമം. വര്‍ഷത്തില്‍ രണ്ട് തവണ മാത്രം പൂക്കുന്നതുകൊണ്ട് ഇതിന് വിലയും അധികമാണ്. അരക്കിലോ കുങ്കുമത്തിന് നാല് ലക്ഷം രൂപവരെ വിലവരും
കരിഞ്ചീരകം
ഇറാന്‍, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലാണ് കരിഞ്ചീരകം കൂടുതലായി കാണപ്പെടുന്നത്. 100 ഗ്രാമിന് ആയിരം രൂപ വിലവരും
പിങ്ക് പെപ്പര്‍കോണ്‍സ്
കുരുമുളകിന്‌റെ വലുപ്പം വരുന്ന പിങ്ക് പെപ്പര്‍കോണ്‍സ് ബെറി ഉണക്കിയെടുക്കുന്നതാണ്. ഫൈബര്‍ അധികമുള്ള ഇവയ്ക്ക് ഗ്രാമിന് 2000 രൂപ വിലവരും
മഹ്‌ലബ്
പ്രൂണസ് മഹ്‌ലബ് എന്ന ഒരു ഇനം ചെറിയുടെ വിത്തുകളില്‍ നിന്ന് നിര്‍മിച്ച സുഗന്ധ സുഗന്ധവ്യഞ്ജനമാണ് മഹ്‌ലബ്. ഇത് വേര്‍തിരിച്ചെടുക്കാന്‍ വളരെ സമയം ആവശ്യമുള്ളതിനാലാണ് വിലയും ഏറുന്നത്. 30 ഗ്രാമിന് ആയിരത്തിലധികമാണ് വില
ഗ്രാമ്പൂ
വളരെ വിലയുള്ള സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ഇതിന്‌റെ ലഭ്യത കാലാവസ്ഥയ്ക്ക് അനുസൃതമായിരിക്കുന്നു. ആഗോള വിപണിയില്‍ കിലോയ്ക്ക് 2000 രൂപ വിലവരും
പെരുംജീരകത്തിന്‌റെ പൂമ്പൊടി
പെരുംജീരകമാണ് സാധാരണ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്‌റെ പൂമ്പൊടിക്ക് 30 ഗ്രാമിന് 2500 രൂപയാണ് വില
വാനില ബീന്‍സ്
സുഗന്ധവ്യഞ്ജനങ്ങളില്‍ പ്രധാനിയാണ് ഉണക്കിയ വാനില ബീന്‍സിന്‌റെ തോട്. എട്ട് തോടിന് 1700ല്‍ അധികമാണ് വിലവരുന്നത്