ലോകത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ

വെബ് ഡെസ്ക്

ഇക്കാലത്ത് ഇൻസ്റ്റാഗ്രാം ഉപയോഗിക്കാത്തവർ കുറവാണ്. നമ്മുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും ഇഷ്ട താരങ്ങളെയും ഇൻസ്റ്റാഗ്രാമിൽ പിന്തുടരാം

2024 ലെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇവയാണ്

ഇൻസ്റാഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടിനാണ് ലോകത്ത് ഏറ്റവും കൂടുതൽ പിന്തുടർച്ചക്കാരുള്ളത്. 67.4 കോടി ഫോളോവേഴ്‌സാണ് ഈ അക്കൗണ്ടിനുള്ളത്

ക്രിസ്റ്റ്യാനോ റൊണാൾഡോ: 63.4 കോടി ഫോളോവേഴ്‌സാണ് പോർച്ചുഗീസ് ഫുട്ബോൾ സെൻസേഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുള്ളത്

ലയണൽ മെസ്സി: ഐതിഹാസിക അർജന്റീനൻ ഫുട്ബോൾ താരമാണ് മെസി. 5.04 കോടി ഫോളോവേഴ്‌സാണ് ഇൻസ്റ്റാഗ്രാമിലുള്ളത്

സെലീന ഗോമസ്: അമേരിക്കൻ ഗായികയും നടിയുമാണ് സെലീന. 4.26 കോടി പിന്തുടർച്ചക്കാരാണ് ഇൻസ്റ്റാഗ്രാമിലുള്ളത്

കെയ്‌ലി ജെന്നർ: ഇൻസ്റ്റാഗ്രാമിൽ 3.98 കോടി പിന്തുടർച്ചക്കാരാണ് കെയ്‌ലിക്കുള്ളത്. അമേരിക്കൻ ടിവി റിയാലിറ്റി ഷോ താരവും ബിസിനസുകാരിയുമാണ് കെയ്‌ലി

ഡ്വെയ്ൻ ദ റോക്ക് ജോൺസൺ: നടനും നിർമാതാവും മുൻ ഗുസ്തിക്കാരനുമായ ഡ്വെയ്ൻ ദ റോക്ക് ജോൺസന്റെ ഫോളോവേഴ്സിന്റെ എണ്ണം 3.96 കോടിയാണ്

അരിയാന ഗ്രാൻഡെ: തന്റെ അസാധാരണമായ ശബ്ദശൈലി കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ആകർഷിച്ച ഗായികയാണ് അരിയാന. 3.78 പിന്തുടർച്ചക്കാരാണ് അരിയാനക്ക് ഇൻസ്റ്റഗ്രാമിലുള്ളത്

കിം കർദാഷിയൻ: അമേരിക്കൻ റിയാലിറ്റി ടിവി താരവും ബിസിനസുകാരിയുമാണ് കിം കർദാഷിയൻ. 3.61 കോടി ഫോളോവേഴ്സ് കിമ്മിന് ഇൻസ്റ്റാഗ്രാമിലുണ്ട്

ബിയോൺസെ: 3.17 കോടി ഫോളോവെഴ്സാണ് ബിയോൺസെക്ക് ഇൻസ്റ്റാഗ്രാമിലുള്ളത്. അമേരിക്കൻ റാപ്പറാണ് ബിയോൺസെ