വെബ് ഡെസ്ക്
കൃത്യമായ ഭക്ഷണം പോലെതന്നെ വ്യായാമവും ശരീരത്തിന് ആവശ്യമാണ്. രാവിലെ വ്യായാമം ചെയ്യുന്നത് ഒരു ദിവസം മുഴുവന്‍ ഊര്‍ജസ്വലമായി നില്‍ക്കാന്‍ സഹായിക്കുന്നു
ആളുകളെ ബാധിക്കുന്ന വലിയ പ്രശ്‌നമാണ് വയറില്‍ അടിയുന്ന കൊഴുപ്പ്. ഇത് ഇല്ലാതാക്കാന്‍ വ്യായാമം നിര്‍ബന്ധമാണ്. ഒപ്പം ഫാസ്റ്റ്ഫുഡ്, ജങ്ക് ഫുഡുകള്‍ കുറയ്ക്കുകയും വീട്ടിലെ ഭക്ഷണം പതിവാക്കുകയും ചെയ്യാം
വയറിന്റെ കൊഴുപ്പ് ശരീരഘടനയെതന്നെ ബാധിക്കുന്നു. ഇത് ചിലയാളുകള്‍ക്ക് മാനസിക പ്രശ്‌നം പോലും ഉണ്ടാക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ രാവിലെ ചെയ്യേണ്ട 5 വ്യായാമങ്ങള്‍ നോക്കാം
സൈക്കിള്‍ ക്രഞ്ചുകള്‍
തലയ്ക്ക് പിന്നില്‍ കൈകള്‍വച്ച് നിവര്‍ന്ന് കിടക്കുക. കാലുകള്‍ ഉയര്‍ത്തുക. തുടര്‍ന്ന് വലതുകൈമുട്ട് ഇടത് കാല്‍ മുട്ടിന് നേരെ കൊണ്ടുവരിക. തിരിച്ചും ചെയ്യുക. ഇതുപോലെ മൂന്ന് തവണ ഓരോ ഭാഗവും ചെയ്യാം
ജമ്പ് സ്‌ക്വാട്ടുകള്‍
കാലുകള്‍ ഷോള്‍ഡര്‍ വീതിയില്‍ നില്‍ക്കുന്ന സ്റ്റാര്‍ട്ടിംഗ് പൊസിഷനില്‍ നിന്നും ഹിപ് ഹിന്‍ജ് ചെയ്ത് സ്‌ക്വാട്ടിന്റെ താഴേക്കുള്ള പൊസിഷനില്‍ ഇരിക്കുക. ഇവിടെ ഉപ്പൂറ്റിയില്‍ ആയിരിക്കണം ഭാരം നല്‍കേണ്ടത്. കാല്‍ വിരലുകളില്‍ ഊന്നി ഉയര്‍ന്ന് മുകളിലേക്ക് ചാടുക. ബാലന്‍സ് നിലനിര്‍ത്താനായി ഒപ്പം കൈകള്‍ മുകളിലേക്ക് വീശാം. സോഫ്റ്റ് ആയി തിരികെ താഴേക്ക് വരുക. ജോയിന്റുകള്‍ക്ക് ആയാസം വരാതിരിക്കാനായി കാല്‍മുട്ടുകള്‍ ബെന്‍ഡ് ചെയ്യാം.
ലഞ്ചസ്
വലതുകാല്‍ ഇടതുകാലിന് മുന്നിലായിവയ്ക്കുക. ശരീരം നേരെ ആയിരിക്കണം. വലത് കാല്‍ ഒരു ചുവട് മുന്നോട്ട് വയ്ക്കുമ്പോള്‍ ഇടതുകാല്‍ പിറകിലേക്ക് വയ്ക്കുക. ഇങ്ങനെ തിരിച്ചും ചെയ്യാം. ഇങ്ങനെ മൂന്ന് സെറ്റുകളോളം ഇത് ആവര്‍ത്തിക്കുക
ജമ്പിങ് ജാക്കുകള്‍
ഫുള്‍ ബോഡി കാര്‍ഡിയോ വ്യായാമമാണ് ജമ്പിങ് ജാക്കുകള്‍. കാലുകള്‍ ഒരുമിച്ച് നിര്‍ത്തി കൈകള്‍ ഇരുവശങ്ങളിലേക്കും നീട്ടിവയ്ക്കുക. തുടര്‍ന്ന് കൈകള്‍ തലയ്ക്ക് മുകളില്‍ വരുന്ന രീതിയില്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക. ഒപ്പം കാലുകളും ഇരുവശങ്ങളിലേക്ക് മാറ്റുകയും തിരികെ കൊണ്ടുവരികയും വേണം
ഡംബെല്‍ ക്ലീന്‍സ്
കുനിഞ്ഞ് നിന്ന് ഇരുകൈകളിലൂടെയും ഡംബെല്ലെടുക്കുക. സാവധാനം അത് മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക