വെബ് ഡെസ്ക്
സ്ത്രീകളിലെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് ആർത്തവചക്രത്തിലെ ഏറ്റക്കുറച്ചിലുകള്‍
പിസിഒഡിയും ഹോർമോണ്‍ വ്യതിയാനങ്ങളും അണുബാധകളും മാനസിക സമ്മർദവും മരുന്നുകളുടെ അമിത ഉപയോഗവുമെല്ലാം ഇതിന് കാരണമാകാറുണ്ട്. ശരിയായ ഭക്ഷണരീതിയിലൂടെ ആർത്തവചക്രം ഒരു പരിധിവരെ ക്രമീകരിക്കാന്‍ സാധിക്കും.
ഭക്ഷണത്തില്‍ പാഴ്സ്ലി ഉള്‍പ്പെടുത്തുന്നത് ആർത്തവ പ്രശ്നങ്ങള്‍ ലഘൂകരിക്കും. ആർത്തവസമയത്തെ വേദന കുറയ്ക്കാനും ഇത് സഹായകമാണ്.
മാതളം
ഫൈബറും വിറ്റാമിനുകളും ധാരാളമടങ്ങിയ മാതളം ആർത്തവസമയത്ത് കഴിക്കുന്നത് നല്ലതാണ്
ഉലുവ
ആർത്തവപ്രശ്നങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ പരിഹാരമെന്ന് വിദഗ്ധർ പറയുന്ന ഒന്നാണ് ഉലുവ. ക്ഷീണവും വേദനയും അകറ്റാന്‍ ഇത് സഹായിക്കും. ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗുണം ചെയ്യും
പപ്പായ
ആർത്തവസമയത്ത് വിശ്വസിച്ച് കഴിക്കാന്‍ പറ്റിയ ഒന്നാണ് പപ്പായ. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ ധാരാളമടങ്ങിയ പപ്പായ ഏറ്റവും നല്ല ആന്റി ഓക്സിഡന്റാണ്
ഇഞ്ചി
ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് എപ്പോഴും ഊർജസ്വലമായി ഇരിക്കാൻ സഹായിക്കും. ഇഞ്ചി ഇട്ട് വെള്ളം തിളപ്പിക്കുന്നതും ആർത്തവ വേദന ലഘൂകരിക്കാന്‍ നല്ലതാണ്
ഈന്തപ്പഴം
ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ നല്ലതാണ്. ആർത്തവകാലത്തും ഇത് ഗുണം ചെയ്യും