കഴുത്തിൽ കറുത്തപാടുകൾ ഉണ്ടോ; പരിഹാരം വീട്ടിലുണ്ട്

വെബ് ഡെസ്ക്

പലർക്കും കഴുത്തിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത് മാറ്റാനുള്ള പരിഹാരം നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാണ്.

ബദാം എണ്ണ : ബദാം ഓയിലിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമത്തെ കൂടുതല്‍ തിളക്കമുള്ളതും മിനുസമുള്ളതും ആക്കുന്നു.

ആപ്പിൾ സിഡെർ വിനഗർ : ആപ്പിൾ സിഡെർ വിനെഗറിന്റെ ഉപയോഗം ചർമത്തിന്റെ പിഎച് ലെവൽ സന്തുലിതമാക്കുന്നു. മാലിക് ആസിഡ് ചർമത്തിലെ നിർജീവ കോശങ്ങളെ പുറംതള്ളാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ചർമത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നു.

ഓട്സ് : ഓട്സ് ആന്റി ഓക്സിഡന്റുകൾ കൊണ്ട് സമ്പുഷ്ടമാണ്. ചർമത്തെ ശുദ്ധീകരിക്കാനും മോയിസ്ചറൈസ് ചെയ്യാനും ഇത് സഹായിക്കുന്നു.

നാരങ്ങ : നാരങ്ങയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ചർമത്തിന് തിളക്കം നൽകാൻ കാരണമാകുന്നു. ഇതിന് ആന്റി - ടൈറോസിൻ ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു.

ബേക്കിങ് സോഡ : ആക്ടിങ് സോഡ ചർമത്തിലെ നിർജീവ കോശങ്ങളെ നീക്കം ചെയ്യാനും ചർമം വൃത്തിയാക്കാനും സഹായിക്കുന്നു. ഉള്ളിൽ നിന്ന് ചർമത്തെ പോഷിപ്പിക്കുന്നു.

കറ്റാർ വാഴ : കറ്റാർ വാഴ ചർമത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. അതിനാൽ കഴുത്തിലെ കറുപ്പ് നിറം മാറ്റാൻ ഇത് പുരട്ടാം

ഉരുളക്കിഴങ്ങ് ജ്യൂസ് : ഉരുളക്കിഴങ്ങ് ചർമത്തിന് വളരെ നല്ലതാണെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. കറുത്ത പാടുകൾ ഇല്ലാതാക്കി ചർമത്തിന്റെ ടോൺ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു

ഓറഞ്ചിന്റെ തൊലി : ഓറഞ്ചിന്റെ തൊലി ചർമത്തിന്റെ നിറം നിലനിർത്താൻ സഹായിക്കും. ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ചർമത്തിൽ കറുത്ത പാടുകൾ ഉണ്ടാക്കുന്ന ടൈറോസിനെ തടയുന്നു.