അടുക്കളയിലുണ്ട്, പ്രകൃതിദത്ത മരുന്നുകള്‍

വെബ് ഡെസ്ക്

അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്ന പല വസ്തുക്കളും ചില ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണ്. സുഗന്ധവ്യഞ്ജനങ്ങൾ മുതൽ തണുത്തവെള്ളം വരെ ഈ നിരയിലുണ്ട്

ഐസ് ക്യൂബ്

പൊള്ളലിനും പുകച്ചിലിനും പ്രധാനമായും ഉപയോഗിക്കുന്നവയാണ് ഐസ് ക്യൂബുകളും തണുത്ത വെള്ളവും. പൊള്ളൽമൂലം ഉണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാൻ ഇവ സഹായിക്കും

നെയ്യ്

നെയ്യും തേനും ചേർത്ത മിശ്രിതം, എരിച്ചിലും മുറിവുകളിലെ വേദനയും അകറ്റാൻ സഹായിക്കുന്നു. തണുത്ത വെള്ളം കൊണ്ട് മുറിവ് കഴുകിയതിന് ശേഷമാണ് ഈ മിശ്രിതം പുരട്ടേണ്ടത്. ഇതിന്റെ ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ അണുബാധയുണ്ടാകാതിരിക്കാൻ സഹായിക്കും

തേൻ

നെയ്യ് പോലെ തന്നെ മുറിവുണ്ടായിടത്ത് തേൻ പുരട്ടുന്നതും നല്ലതാണ്. ഇത് മുറിവ് പഴുക്കുന്നത് തടയുകയും വേഗത്തിൽ ഉണങ്ങാൻ സഹായിക്കുകയും ചെയ്യും

കറ്റാർവാഴ ജെൽ

മുറിവുകളിൽ അണുക്കളുണ്ടാകാതിരിക്കാനും തടിപ്പ് ഒഴിവാക്കുന്നതിനും കറ്റാർവാഴ ജെൽ സഹായിക്കും. മുറിവുണങ്ങാനും ഇത് നല്ലതാണ്

സവാള നീര്

അണുബാധയുണ്ടാകുന്നത് തടയുന്നതിനുള്ള പ്രകൃതിദത്തമായ പരിഹാരമാണ് സവാള നീര്. ഇത് മുറിവുകളിൽ നീരുണ്ടാകാതിരിക്കാൻ സഹായിക്കും

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ച് വയ്ക്കുന്നത് പൊള്ളലിന് നല്ലതാണ്. ഇത് ചെറുതായി അരിഞ്ഞ് മിക്സിയിൽ അടിച്ച് നീരെടുത്ത് മുറിവിൽ തേയ്ക്കുന്നത് ഗുണം ചെയ്യും

മഞ്ഞൾ

ധാരാളം ആന്റി ബാക്റ്റീരിയൽ ആന്റി-ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍. ഇത് അണുബാധയും അലർജിയും ചൊറിച്ചിലും ഉൾപ്പെടെ തടയാൻ സഹായിക്കും