പ്രകൃതിദത്ത സണ്‍സ്ക്രീമുകള്‍

വെബ് ഡെസ്ക്

വെയിലത്ത് ഇറങ്ങുമ്പോൾ ഭൂരിഭാ​ഗം പേരുടേയും പ്രധാന പ്രശ്നങ്ങളിലൊന്നാണ് ടാൻ അഥവാ കരുവാളിപ്പ്.

സൂര്യപ്രകാശം കാരണം മുഖത്തും ശരരീരത്തിലും വരുന്ന കറുത്തപാടാണ് ടാൻ എന്ന് പറയുന്നത്. ഈ പ്രശ്ന പരിഹാരത്തിനായി നമ്മൾ ചെന്നെത്തുന്നതാകട്ടെ സൺസ്ക്രീനിലും .

ചില ഭക്ഷണ പ​ദാർഥങ്ങൾക്ക് സൂര്യ രശ്മിയിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാന്‍ കഴിയും അത് ഏതൊക്കെയാണെന്ന് നോക്കിയാലോ?

വെയിലത്തു നിന്നുമെത്തുമ്പോള്‍ ശരീരത്തില്‍ പുരട്ടുന്നതിനും ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതു വഴിയും കരുവാളിപ്പിനെ പ്രതിരോധിക്കാന്‍ സാധിക്കും.

നാരങ്ങാ നീര്

നാരങ്ങാ വെള്ളം, നാരങ്ങാ ലൈം എന്നിവ കുടിക്കുന്നത് കൊടും ചൂടിനെ അതിജീവിക്കാന്‍ നമ്മളെ സഹായിക്കുന്നു. അതേ സമയം നാരങ്ങ നീര് പ്രകൃതി ദത്തമായ സൺസ്ക്രീൻ കൂടിയാണ്.

തൈര്

തൈരിൽ ധാരാളം പോഷക ​ഗുണങ്ങൾ അടങ്ങിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ഭക്ഷണത്തിലെ ഇരുമ്പ് ആ​ഗിരണം ചെയ്യാനും ദോഷകരമായ സൂര്യ രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കും. പുറത്തു നിന്നും എത്തിയാൽ ചർമ്മത്തിൽ തൈര് പുരട്ടുന്നതും നല്ലതാണ്.

ഗ്രീൻ ടീ

ശരീരം ഭാരം കുറയ്ക്കുന്നതിന്റെ ഭാ​ഗമായാണ് എല്ലാവരും ​ഗ്രീൻ ടീ കുടിക്കുന്നത്. എന്നാൽ ചർമ സംരക്ഷണത്തിനും ​​ഗ്രീൻ ടീ അത്യുത്തമമാണ്. ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ ആന്റി ഓക്സിഡിന്റുകൾ ടാൻ തടയാൻ‌ സഹായിക്കും.

Picasa

തക്കാളി

സൂര്യ രശ്മിയുമായി ബന്ധപ്പെട്ട ചർമ പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ തക്കാളിക്ക് സാധിക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ യുവിബി , യുവിബി റേഡിയേഷനുകൾ‍ ആ​ഗിരണം ചെയ്ത് ചർമത്തെ സംരക്ഷിക്കും.

തേങ്ങാവെള്ളം

പ്രകൃതി ദത്തമായ മോയ്സ്ചെറൈസറാണ് തേങ്ങാവെള്ളം . ചർമത്തെ മൃദുലമാക്കാൻ സഹായിക്കുന്ന ഇവ സൂര്യാഘാതത്തിനുള്ള വീട്ടുമരുന്നു കൂടിയാണ്.