കഷണ്ടി പ്രതിരോധിക്കാനുള്ള പ്രകൃതിദത്ത പ്രതിവിധികള്‍

വെബ് ഡെസ്ക്

മുടികൊഴിച്ചിലും കഷണ്ടിയും ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. കഷണ്ടി മൂലം സ്വന്തം ശരീരത്തോട് തന്നെ ഇഷ്ടക്കേട് തോന്നുന്നവരുടെ എണ്ണവും ചെറുതല്ല

കഷണ്ടിയിലേക്ക് നയിക്കുന്ന മുടികൊഴിച്ചിലിനെ ഒരുപരിധി വരെ നമുക്ക് പ്രതിരോധിക്കാനാകും

കഷണ്ടിയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഗുണകരമായ പ്രകൃതിദത്ത പ്രതിവിധികള്‍ ഏതൊക്കെയെന്നു നോക്കാം

എണ്ണ കൊണ്ടുള്ള മസാജ്

സ്ഥിരമായി എണ്ണ ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുന്നത് മുടിയുടെ ഫോളിക്കിളുകളെ പുനരുജ്ജീവിപ്പിച്ച് മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്നു

കറ്റാര്‍വാഴ

കറ്റാര്‍വാഴപ്പോള തലയില്‍ പുരട്ടുന്നത് മുടിവളര്‍ച്ചയ്ക്ക് നല്ലതാണ്. പുരട്ടി ഒരുമണിക്കൂറിനകം കഴുകിക്കളഞ്ഞാല്‍ മതിയാകും

മീനെണ്ണ ഉപയോഗിക്കാം

മീനെണ്ണയ്ക്കുള്ളിലെ ഒമേഗ ഫാറ്റി ആസിഡുകള്‍ മുടിയിഴകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി കഷണ്ടിയെ പ്രതിരോധിക്കുന്നു

ഉള്ളിനീരിന്റെ ഗുണങ്ങള്‍

മുടി കൊഴിച്ചിലിനെയും കഷണ്ടിയേയും പ്രതിരോധിച്ച് അലപ്പിഷിയ പോലെയുള്ള രോഗങ്ങളെ ഭേദമാക്കാനുള്ള കഴിവ് ഉള്ളിനീരിനുണ്ട്

നാരങ്ങാനീരുപയോഗിക്കാം

നാരങ്ങാനീര് വെളിച്ചെണ്ണയോടൊപ്പം ചേര്‍ത്തു തലയില്‍ പുരട്ടുന്നത് മുടിവളര്‍ച്ചയ്ക്കും കഷണ്ടിയെ പ്രതിരോധിക്കുന്നതിനും നല്ലതാണ്