വെബ് ഡെസ്ക്
ആളുകള്‍ക്കിടയില്‍ സാധാരണയായികൊണ്ടിരിക്കുന്ന ശാരീരികാസ്വാസ്ഥ്യമാണ് കഴുത്ത് വേദന
ഗുരുതരമായ പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും ദൈനംദിന ജീവിതത്തില്‍ അലോസരമുണ്ടാക്കാനിത് ധാരാളമാണ്. കഴുത്ത് ശരിയായ രീതിയില്‍ വെക്കാതെ വായിക്കുമ്പോഴും എഴുതുകയും കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്യുന്നത് മൂലമാണ് കൂടുതലായി കഴുത്ത് വേദനയുണ്ടാകുന്നത്. കഴുത്തുവേദന വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവ
കസേരയുടെ ഉയരത്തിനനുസരിച്ച് മോണിറ്ററിന്റെ ഉയരം ക്രമീകരിക്കുക. കസേരയുടെ ചാരുന്ന ഭാഗത്തെ വളവ് നിങ്ങളുെട നട്ടെല്ലിന്റെ വളവിന് സമാനമായി സെറ്റ് ചെയ്യുക
തലയും ശരീരവും നേരെ ഉയര്‍ത്തിപ്പിടിച്ച് വേണം മോണിറ്ററിന് മുന്നിലിരിക്കാന്‍. തോളുകള്‍ റിലാക്‌സാക്കുകയും വേണം. മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിന് നേരെ വരുന്ന വിധത്തില്‍ ഉയരം ക്രമീകരിക്കുക.
കൈമുട്ടുകള്‍ നിങ്ങലുടെ സൈഡില്‍ ചേര്‍ത്ത് വച്ച് പതുക്കെ മാത്രം മൗസ് ഉപയോഗിക്കുക, മര്‍ദം പരമാവധി കുറയ്ക്കുകയും, കാല്‍പാദങ്ങള്‍ പൂര്‍ണമായും തറയില്‍ അമര്‍ത്തിവയ്ക്കുകയും ചെയ്യുക.
ശരിയായ രീതിയില്‍ കിടന്നുറങ്ങുക. അനുയോജ്യമായ തലയിണ മാത്രം തിരഞ്ഞെടുക്കുക
സ്‌കീനില്‍ നോക്കി ജോലി ചെയ്യുന്നതിനിടയില്‍ ഇടയ്ക്ക് ഇടവേളകളെടുക്കുക
ദിവസേന 30 മിനുട്ടങ്കിലും വ്യായാമം ചെയ്യുന്നത് ശരീരത്തിന് നല്ലതാണ്.
കഴുത്തിലെ വേദന കുറയാന്‍ ചൂട് വയ്ക്കുന്നത് നല്ലതാണ്. പേശികളില്‍ ചൂട് തട്ടുമ്പോള്‍ വേദന കുറയുന്നു.