വെബ് ഡെസ്ക്
രാവിലെ ഉറക്കം എഴുന്നേല്‍ക്കാന്‍ തുടര്‍ച്ചയായി അലാറം വയ്ക്കാറുണ്ടോ നിങ്ങള്‍. ഒരു ദിവസത്തെ നശിപ്പിക്കാന്‍ ഇതുതന്നെ ധാരാളമാണ്.
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. ഒരുപാട് അലാറങ്ങള്‍ സെറ്റ് ചെയ്യുമ്പോള്‍, അത് മാനസികസമ്മര്‍ദം കൂട്ടും
ഉറക്കത്തിന്റെ അവസാനഘട്ടത്തിനെ 'റാപ്പിഡ് ഐ മൂവ്മെന്റ് സ്ലീപ്' എന്നാണ് പറയുന്നത്. ഈ ഘട്ടത്തിലാണ് നമ്മുടെ ഉള്ളിലെ ക്രിയാത്മകതയും ഓര്‍മകളുമൊക്കെ ഉണരുന്നത്.
രാവിലെ അടുപ്പിച്ച്, പല സമയങ്ങളിലുള്ള അലാറം കേട്ടുണരുന്നത് ഈ അവസാനഘട്ടത്തിലെ ഉറക്കത്തെ തടസ്സപ്പെടുത്തും.
അസ്വസ്ഥമായി ഉറക്കമുണരുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത് ആളുകളില്‍ മൂഡ് സ്വിങ്സ്, ക്ഷീണം, തളര്‍ച്ച എന്നിവയുണ്ടാക്കാം.
ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കൂടുകയും ചെയ്യും. ഉയർന്ന കോർട്ടിസോളിന്റെ അളവ് ഉത്കണ്ഠ, വിഷാദം, തലവേദന, ഹൃദ്രോഗം, ഓര്‍മശക്തി, ഏകാഗ്രത പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു
ഓരോ തവണ അലാറം ഓഫ് ചെയ്യുമ്പോഴും, ഇത് വല്ലാതെ സമ്മര്‍ദത്തിലാക്കും. ഇങ്ങനെ തുടര്‍ച്ചയായി വരുമ്പോള്‍ വിഷാദത്തിലേക്കും മറ്റും നയിക്കുമെന്ന് മാനസികാരോഗ്യ വിദഗ്ധന്‍ പറയുന്നു.
രാവിലെ എഴുന്നേല്‍ക്കാന്‍ തയ്യാറെടുക്കുന്നു എങ്കില്‍ ഒരു അലാറം മാത്രം സെറ്റ് ചെയ്താല്‍ മതി.
അലാറമടിക്കുമ്പോള്‍ ഓഫാക്കി വീണ്ടും കിടക്കുന്നതിനുപകരം, അപ്പോള്‍ തന്നെ എണീറ്റാല്‍ ആരോഗ്യകരമായി ഒരു ദിനം തുടങ്ങാം.