വെബ് ഡെസ്ക്
സ്‌നേഹബന്ധങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനോടൊപ്പം തന്നെ സ്വന്തം ആഗ്രഹങ്ങളും സന്തോഷങ്ങളും ഉറപ്പാക്കേണ്ടതും വളരെ പ്രധാനമാണ്. വിട്ടുവീഴ്ചകള്‍ ആവശ്യമാണെങ്കിലും പങ്കാളിക്ക് വേണ്ടി നിങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കാന്‍ പാടില്ലാത്ത ആറ് കാര്യങ്ങളെക്കുറിച്ച് അറിയാം
ആത്മാഭിമാനവും സ്വന്തം മൂല്യങ്ങളും
ആത്മാഭിമാനബോധം ഒരു ബന്ധത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല. നിങ്ങളെ ഇകഴ്ത്താനോ മോശക്കാരായി ചിത്രീകരിക്കാനോ പങ്കാളിയെ അനുവദിക്കരുത്. പരസ്പര ബഹുമാനത്തിലും പിന്തുണയിലുമാണ് ആരോഗ്യകരമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നത്
അടിസ്ഥാന മൂല്യങ്ങളും വിശ്വാസങ്ങളും
സ്വന്തം അടിസ്ഥാന മൂല്യങ്ങളും വിശ്വാസങ്ങളും വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നവയാണ്. പങ്കാളികള്‍ക്ക് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നിങ്ങളുടെ അടിസ്ഥാനമൂല്യങ്ങളെ ബഹുമാനിക്കുകയും ചേർത്തുപിടിക്കുന്ന ഒരാളായിരിക്കണം പങ്കാളി
വ്യക്തിഗത അതിരുകള്‍
ഏതൊരു ബന്ധത്തിലും ഒരു പരിധി അനിവാര്യമാണ്. ആ പരിധി മറികടക്കാന്‍ പങ്കാളിയെ അനുവദിക്കരുത്
മാനസികാരോഗ്യവും സന്തോഷവും
ഒരുബന്ധത്തിന്റെ പേരിലും മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുത്. മാനസികാരോഗ്യവും സന്തോഷവും മറ്റൊരാള്‍ക്ക് വേണ്ടി മാറ്റിവയ്ക്കരുത്
വ്യക്തിഗത ലക്ഷ്യങ്ങളും അഭിലാഷങ്ങളും
സ്വന്തം ലക്ഷ്യങ്ങളും അഭിലാഷങ്ങളും മറ്റൊരാള്‍ക്ക് വേണ്ടി മാറ്റിവെക്കുന്നത് വെറുപ്പിനും സന്തോഷമില്ലായ്മക്കും കാരണമാകും. നിങ്ങളെ പിന്തുണയ്ക്കുന്ന പങ്കാളിയാണെങ്കില്‍ തീര്‍ച്ചയായും ലക്ഷ്യങ്ങള്‍ നേടാന്‍ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യും
സ്വാതന്ത്ര്യവും വ്യക്തിത്വവും
ബന്ധത്തിന് പുറത്ത് സ്വന്തമായി ഹോബികള്‍, താല്‍പ്പര്യങ്ങള്‍, സാമൂഹിക ജീവിതം എന്നിവ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. സ്വന്തം സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുന്നത് വ്യക്തിത്വം നഷ്ടപ്പെടുന്നതിന് ഇടയാക്കും