വെബ് ഡെസ്ക്
പുതു വർഷത്തിലേക്കെത്താൻ ഇനി വെറും 16 ദിവസങ്ങൾ മാത്രം ബാക്കി. 2024 വരവേൽക്കാൻ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുതുവത്സരം അടുക്കുമ്പോൾ ട്രെൻഡിങ് ആകുന്ന പ്രക്രിയയാണ് ന്യൂ ഇയര്‍ റെസൊല്യൂഷന്‍സ്
എല്ലാ വർഷവും, പുതുവത്സരാഘോഷത്തിൽ, ലോകമെമ്പാടുമുള്ളവർ വരും വർഷത്തിൽ അവർ കൈവരിക്കുന്ന ലക്ഷ്യങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കും. കഠിന തീരുമാനങ്ങൾ എടുക്കുന്നു, ആദ്യ മാസം തന്നെ മടി കാരണമോ മറ്റ് പല കാരണങ്ങൾ കൊണ്ടും ആഹ് തീരുമാനങ്ങൾ എല്ലാ പരാജയപ്പെടുന്നു. ഇതാണ് ന്യൂ ഇയര്‍ റെസൊല്യൂഷന്‍സിന്റെ പതിവ് രീതി
അതിവേഗത്തിൽ ദിവസങ്ങൾ കടന്നുപോകുമ്പോൾ അവനവനു വേണ്ടി ജീവിക്കാൻ മറന്നുപോകുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. അതിനാൽ മാനസികാരോഗ്യത്തിന് പ്രാധാന്യം കൽപ്പിച്ച് ഇപ്രാവശ്യം കഠിന തീരുമാനങ്ങൾ ഒന്നും വേണ്ട, സ്വയം പരിപാലനത്തിനാകാം ഇത്തവണത്തെ പുതുവർഷ പ്രതിജ്ഞകൾ
ശീലങ്ങളിൽ ചെറിയ മാറ്റം വരുത്തി മികച്ച ജീവിത ശൈലി വാർത്തെടുക്കാൻ ഇതാ ചില ന്യൂ ഇയര്‍ റെസൊല്യൂഷന്‍സ്
വ്യായാമം സ്ഥിരമാക്കാം
പുതുവർഷത്തിൽ ശരീരത്തിനും ഫിറ്റ്നസിനും മുൻഗണന നൽകുക. ദിവസവും വ്യായാമത്തിനായി കുറച്ച നേരം മാറ്റിവച്ചും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക
മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാം
മാനസികാരോഗ്യം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ധ്യാനം, സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടുന്നത്, കൂട്ടുകാരോടും വീട്ടുകാരോടുമൊത്ത് സന്തോഷ നിമിഷങ്ങൾ ചിലവഴിക്കുന്നതുമെല്ലാം മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും
അവനവനു വേണ്ടി ജീവിക്കാൻ ദൃഡ നിശ്ചയമെടുക്കുക. ജോലിയും വ്യക്തിജീവിതവും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രദ്ധിക്കണം. ജോലിയിലുണ്ടാകുന്ന സമ്മർദ്ദം വ്യക്തിജീവിതത്തെ ബാധിക്കാതെ നോക്കണം
പുതിയൊരു ഹോബി കണ്ടെത്തുക. താല്പര്യമുള്ള ഏതെങ്കിലും മേഖലയിൽ ഒരു ഹോബി വളർത്തിയെടുക്കാൻ ശ്രമിക്കണം. അടുത്ത വർഷം മുതൽ ഇഷ്ടമുള്ള പ്രവർത്തികളിൽ ഏർപ്പെടാൻ സമയം കണ്ടെത്തണം
മറ്റുള്ളവരോട് സംസാരിക്കുന്നതും അവരോടൊപ്പം ഇരുന്ന് അവർക്ക് പറയാനുള്ളത് കേൾക്കുന്നതും ശീലമാക്കാൻ ശ്രദ്ധിക്കണം. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നത് എപ്പോഴും രണ്ട് കൂട്ടർക്കും ഗുണം ചെയ്യും