വെബ് ഡെസ്ക്
നവജാത ശിശുക്കളുടെ ചര്‍മപരിപാലനം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്
ലളിതമായ രീതിയിലായിരിക്കണം ചര്‍മത്തില്‍ എന്തും ഉപയോഗിക്കാന്‍
തുടക്കത്തില്‍ ഇളംചൂടുവെള്ളത്തില്‍ ബേബി സോപ്പ് ഉപയോഗിച്ചുള്ള കുളി മാത്രം മതിയാകും
സോഫ്റ്റായിട്ടുള്ള ടവലോ അല്ലെങ്കില്‍ നിങ്ങളുടെ കൈതന്നെ ഉപയോഗിച്ചോ ചര്‍മം വൃത്തിയാക്കാം
ആവശ്യമില്ലാതെ ചര്‍മത്തില്‍ ഉരസാന്‍ പാടില്ല. ഇത് വിള്ളലുകളും മുറിവുകളും ഉണ്ടാക്കും
ചര്‍മത്തിലെ വരള്‍ച്ച അകറ്റാന്‍ കുളിപ്പിച്ച ശേഷം ബേബി മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാം
ഡയപ്പര്‍ റാഷ് ഒഴിവാക്കാന്‍ നനഞ്ഞ ഡയപ്പറുകള്‍ കൃത്യമായ ഇടവേളകളില്‍ മാറ്റണം
എന്തിനോടെങ്കിലും അലര്‍ജി ഉണ്ടായാല്‍ ആ വസ്തു പൂര്‍ണമായും ഒഴിവാക്കണം