വെബ് ഡെസ്ക്
റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം.
റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവർത്തിയുടെ ആവശ്യം കുറയുകയും മാത്രമല്ല കൂടെ ഉള്ളവർ ഉറക്കത്തിലേക്ക് പോകുകയും ചെയ്യുമ്പോൾ ഡ്രൈവറും ഉറക്കത്തിലേക്ക് വീഴാന്‍ സാധ്യത കൂടുതലാണ്.
സ്ഥിരമായി ഉറങ്ങുമ്പോൾ കേൾക്കുന്ന പാട്ടുകൾ കേൾക്കുന്നതും കൂടുതൽ ഭക്ഷണം കഴിക്കുന്നതും എല്ലാം ഉറക്കത്തിലേക്ക് നയിച്ചേക്കാം.
ഉറക്കത്തിൻ്റെ ലക്ഷണം വന്നു കഴിഞ്ഞാൽ , ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യാം.
അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നത് സുരക്ഷിതമായി ലക്ഷ്യത്തില്‍ എത്താന്‍ സഹായിക്കും.
പതിവായി ഉറങ്ങാൻപോകുന്ന സമയം കഴിഞ്ഞ് രണ്ടുമണിക്കൂറിലധികം നീണ്ടു നിൽക്കുന്ന രാത്രിയാത്ര ഒഴിവാക്കുക.
രാതിയിൽ മുന്നിലെ ഏതു തടസ്സവും സംശയത്തിന്റെ ആനുകൂല്യത്തിൽ ഒഴിവാക്കാതിരിക്കുക, വേഗം കുറയ്ക്കുക.
ജലദോഷം, ചുമ, തുമ്മൽ , ചർമപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പല മരുന്നുകളിലും കഫ് സിറപ്പിലും ആന്റി ഹിസ്റ്റാമിൻ അലർജി മരുന്നുകൾ ഉറക്കം ഉണ്ടാകും