നാരങ്ങ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വെബ് ഡെസ്ക്

നാരങ്ങ ഭക്ഷണത്തിലുൾപ്പെടുത്തുന്നവരാണ് മിക്കവരും. ജ്യൂസായും അല്ലാതെയുമെല്ലാം നാരങ്ങ ഉപയോഗിക്കാറുണ്ട്

നിത്യവും ഒരു നേരമെങ്കിലും നാരങ്ങാ ജ്യൂസ് കുടിക്കുന്നത് ക്ഷീണമകറ്റും. വീട്ടിൽതന്നെ ഫ്രഷായി നാരങ്ങാ ജ്യൂസ് ഉണ്ടാക്കാം. പ്രിസർവേറ്റീവ്സും കൃത്രിമ മധുരവും ചേർത്ത് കുപ്പികളിലെത്തുന്നവ ഒഴിവാക്കാം

വിറ്റാമിൻ സിയുടെ കലവറയായതിനാൽ നാരങ്ങ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ചൂടുളള ഭക്ഷണത്തിൽ രുചിക്ക് വേണ്ടി നാരങ്ങ ചേർക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. പോഷകഘടകങ്ങൾ കുറയ്ക്കാൻ ഇത് ഇടയാക്കും

ശരീരഭാരം കുറയ്ക്കുന്നതിനായി വെറും വയറ്റിൽ നാരങ്ങാ നീര് കഴിക്കുന്നവരുണ്ട്. എന്നാലിത് അസിഡിറ്റി, ദഹനപ്രശ്നങ്ങൾക്ക് കാരണമാകും

ശരീരത്തില്‍ ആവശ്യത്തിലധികം നാരങ്ങയുടെ അംശം ചെല്ലുന്നത് നല്ലതല്ല. ഇത് പല്ലിന്റെ ഇനാമലിനെ മോശമായി ബാധിക്കും. അകത്തെ കുരു കളഞ്ഞതിന് ശേഷം നാരങ്ങ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക

വായ്പ്പുണ്ണ് ഉള്ളപ്പോൾ നാരങ്ങ ഉപയോഗിക്കാതിരിക്കുക. വായ്ക്കുള്ളിലെ മുറിവ് കൂടുതൽ വഷളാകും. നാരങ്ങയിലെ സിട്രിക് ആസിഡാണ് ഇതിന് കാരണം

നാരങ്ങാനീര് ചൂടുവെള്ളത്തിൽ പിഴിഞ്ഞ് കുടിക്കുന്നത് നിർജലീകരണത്തിന് കാരണമാകും

വിറ്റാമിൻ സി ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കും. നാരങ്ങയുടെ അധിക ഉപയോഗം രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടും. ഇത് ആന്തരിക അവയവങ്ങളെ ദോഷമായി ബാധിക്കും

ദിവസം 120 മില്ലി നാരങ്ങാ നീര് (5 .9 ഗ്രാം സിട്രിക് ആസിഡ്) സുരക്ഷിതമാണ്. നേർപ്പിച്ചതിന് ശേഷം കുടിക്കാം . ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇതേ അളവ് തന്നെയാണ് ശുപാർശ ചെയ്യുന്നത്