പുഴുങ്ങിയ രണ്ട് മുട്ട കഴിക്കുന്നതിലൂടെ ലഭിക്കും ഈ പോഷകങ്ങള്‍

വെബ് ഡെസ്ക്

പോഷകങ്ങളുടെ ഒരു കലവറയാണ് മുട്ട

ശരീരത്തിന്‌റെ മൊത്തം ആരോഗ്യത്തിനുവേണ്ട പ്രോട്ടീനും വിറ്റാമിനുകളും മുട്ട കഴിക്കുന്നതിലൂടെ ലഭിക്കും

മുതിര്‍ന്ന ഒരാള്‍ക്ക് ശരീരഭാരത്തിനനുസരിച്ച് കിലോഗ്രാമിന് 0.8 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. മുട്ട കഴിക്കുന്നതിലൂടെ 6 ഗ്രാം പ്രോട്ടീന്‍ ലഭിക്കും

കാഴ്ചശക്തിക്കും ചര്‍മാരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനുമെല്ലാം ആവശ്യമായ വിറ്റാമിന്‍ എ പുഴുങ്ങിയ രണ്ട് മുട്ട കഴിക്കുന്നതിലൂടെ ലഭിക്കും

കാല്‍സ്യത്തിന്‌റെ ആഗിരണത്തിനും എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധനത്തിന്‌റെ ശരിയായ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ഡി ആവശ്യമാണ്. പുഴുങ്ങിയ രണ്ട് മുട്ടയില്‍നിന്ന് 82 ഐയു ഡി വിറ്റാമിന്‍ ലഭിക്കും

ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ന്യൂറോളജിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഡിഎന്‍എ സിന്തസിസിനും ആവശ്യമായ വിറ്റാമിന്‍ ബി12 പുഴുങ്ങിയ മുട്ടയിലുണ്ട്.

ചര്‍മത്തിന്‌റെയും കണ്ണുകളുടെയും ആരോഗ്യത്തിനാവശ്യമായ വിറ്റാമിന്‍ ബി2 മുട്ടയിലുണ്ട്. പുഴുങ്ങിയ രണ്ട് മുട്ടയിലൂടെ 1.3 എംജി ബി2 ലഭിക്കും

ഡിഎന്‍എ സിന്തസിസിനും റിപ്പെയറിനും ആവശ്യമായ ഫോളേറ്റ് മുട്ടയിലുണ്ട്. 400 എംസിജി ഫോളേറ്റ് ദിവസവും ആവശ്യമാണ്. ഒരു മുട്ടയില്‍നിന്ന് 24 മൈക്രോഗ്രാം ഫോളേറ്റ് ലഭിക്കും

കോശങ്ങളുടെ തകരാറ് പരിഹരിക്കുന്നതിനും തൈറോയ്ഡ് പ്രവര്‍ത്തനത്തിനും ആവശ്യമായ സെലേനിയവും മുട്ടയിലുണ്ട്

പുഴുങ്ങിയ രണ്ട് മുട്ടയില്‍നിന്ന് 1.2 മില്ലിഗ്രാം അയണ്‍ ലഭിക്കും

1.1. മില്ലിഗ്രാം സിങ്കാണ് പുഴുങ്ങിയ രണ്ട് മുട്ട കഴിക്കുന്നതിലൂടെ ലഭിക്കുന്നത്. ഒരു ദിവസം 11 മില്ലിഗ്രാം സിങ്കാണ് ഒരു വ്യക്തിക്ക് വേണ്ടത്