മുടി വളരാൻ നട്സും ഡ്രൈ ഫ്രൂട്സും

വെബ് ഡെസ്ക്

ഡ്രൈ ഫ്രൂട്ട്‌സും നട്‌സും ആരോഗ്യത്തിന് നല്ലതാണ്. ഇവ ദിവസവും നിശ്ചിത അളവില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്

നട്‌സും ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യത്തിന് മാത്രമല്ല, മുടിക്കും ഗുണങ്ങള്‍ നല്‍കുന്നുണ്ട്

മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാനും ഇവ സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന പ്രധാനപ്പെട്ട ഡ്രൈ ഫ്രൂട്ട്‌സും നട്‌സും ഏതൊക്കെയാണെന്ന് നോക്കാം

ബദാം

വിറ്റാമിന്‍ ഇയുടെ ഉറവിടമാണ് ബദാം. ഇത് ഫ്രീ റാഡിക്കലുകളില്‍ നിന്ന് നിങ്ങളുടെ മുടി സംരക്ഷിക്കാനും നന്നായി വളരാനും സഹായിക്കുന്നു

ഈന്തപ്പഴം

ഈന്തപ്പഴത്തില്‍ ഇരുമ്പ്, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായുള്ള മുടി വളര്‍ച്ചയെ സഹായിക്കുന്നു

വാല്‍നട്‌സ്

വാല്‍നട്‌സില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. മുടി വളരാന്‍ വാല്‍നട്‌സ് സഹായിക്കുന്നു

അണ്ടിപ്പരിപ്പ്

മുടിക്ക് വേണ്ടുന്ന പ്രോട്ടീനും സിങ്കും അണ്ടിപ്പരിപ്പില്‍ അടങ്ങിയിട്ടുണ്ട്

ഹേസല്‍ നട്‌സ്

രോമകൂപങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്‌