വെബ് ഡെസ്ക്
കേരളത്തിന്റെ ദേശീയാഘോഷമാണ് ഓണം. കേരളം ആഘോഷത്തില്‍ അമരുന്ന നാളുകളാണ് ഓണനാളുകള്‍. ഓണക്കാലത്ത് മാത്രം നടക്കുന്ന ചില ഉത്സവങ്ങളും കേരളത്തിലെ വിവിധ ഇടങ്ങളിലുണ്ട്.
തൃപ്പൂണിത്തുറ അത്തച്ചമയം
കേരളത്തിലെ മിക്കവാറും എല്ലാ നാടന്‍ കലാരൂപങ്ങള്‍ക്കും സാക്ഷ്യം വഹിക്കാനുള്ള അപൂര്‍വ അവസരം നല്‍കുന്ന ഒരു സാംസ്‌കാരിക ഉത്സവമാണ് അത്തച്ചമയം. പത്ത് ദിവസത്തെ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന ഈ ചടങ്ങ് കൊച്ചിയിലെ രാജാവിന്റെ വിജയത്തെ അനുസ്മരിക്കുന്നു.
തൃശൂര്‍
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ ഓണാഘോഷത്തിന് അതിന്റേതായ പ്രത്യേകതയുണ്ട്. പുലിക്കളി ഇതില്‍ ഒന്ന് മാത്രം.
തിരുവനന്തപുരം
പൗരാണികതയും ആധുനികതയും ഒന്നു ചേര്‍ന്നതാണ് തിരുവനന്തപുരത്തിന്റെ ഓണാഘോഷം. ഒരാഴ്ച നീണ്ടു നില്‍ക്കുന്നതാണ് ഇവിടതെ ഓണം വാരാഘോഷം
ആറന്‍മുള
ഓണത്തോട് അനുബന്ധിച്ച് നടക്കുന്ന ആറന്‍മുള്ള വള്ളം കളിയും വള്ള സദ്യയും ലോകപ്രശസ്തമാണ്.
ആലപ്പുഴ
ഓണാവധി ആഘോഷിക്കാന്‍ ആലപ്പുഴ മികച്ച തിരഞ്ഞെടുപ്പാണ്. കായലിന്റെ ഭംഗിയും ബോട്ട് യാത്രകളും വ്യത്യസ്ഥമായ അനുഭവങ്ങള്‍ നല്‍കുന്നു.