കുട്ടികളെ വളര്‍ത്തുമ്പോള്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

വെബ് ഡെസ്ക്

മാതാപിതാക്കളായിരിക്കുക എന്നത് സന്തോഷത്തിനൊപ്പം പുതിയ പ്രതിസന്ധികളും പാഠങ്ങളും കൂടി നല്‍കുന്നു

കുട്ടികളുടെ പൂര്‍ണമായ വികാസത്തിന് അമ്മമാര്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

അമിതസംരക്ഷണം വേണ്ട

അമിതസംരക്ഷണം നല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് സ്വയം പര്യാപ്തതയും പ്രശ്‌നപരിഹാര ക്ഷമതയും ഇല്ലാതാകുന്നു. നിര്‍ദേശങ്ങള്‍ നല്‍കി കുട്ടികളെ സ്വയം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കണം

അച്ചടക്കമുണ്ടാകട്ടെ

അച്ചടക്കമില്ലാതാകുന്നതോടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകൃതങ്ങള്‍ ഉണ്ടാകുന്നു. ആവശ്യത്തിനുള്ള ശാസനയും അതിരുകളെ പറ്റിയുള്ള അവബോധവും കുട്ടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും

താരതമ്യപ്പെടുത്തരുത്

മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് കുട്ടികളുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും മുറിപ്പെടുത്തും. കുഞ്ഞുങ്ങളുടെ കഴിവുകളെയും നേട്ടങ്ങളെയും തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കണം

സ്വയം പരിപാലനം ആവശ്യം

സ്വന്തം കാര്യങ്ങള്‍ക്കായി സമയം കണ്ടെത്താത്ത അമ്മമാര്‍ മാനസിക സമ്മര്‍ദത്തിനടിപ്പെട്ട് സ്വന്തം കര്‍തവ്യങ്ങളോട് വിമുഖത കാണിക്കാനുള്ള സാധ്യതയുണ്ട്. തനിക്കായി സമയം ചെലവഴിക്കാനും അമ്മമാര്‍ക്ക് കഴിയണം

കേള്‍ക്കാതിരിക്കരുത്

കുഞ്ഞുങ്ങളെ കേള്‍ക്കാതിരിക്കുമ്പോള്‍ അവര്‍ക്ക് അവഗണിക്കപ്പെടുന്നതായും വിലകെട്ടവരായും തോന്നിയേക്കാം. കുട്ടികളുടെ അഭിപ്രായങ്ങളും പരാതികളും ക്ഷമയോടെ കേള്‍ക്കാന്‍ സമയം കണ്ടെത്തണം

എന്തും വാങ്ങി നല്‍കരുത്

ആഗ്രഹിക്കുന്നതെല്ലാം കൈയിലെത്തുന്നത് കുട്ടികളില്‍ കഠിനാധ്വാനത്തോടും വസ്തുക്കളുടെ മൂല്യബോധത്തോടും അവമതിപ്പുണ്ടാക്കാന്‍ സാധ്യതയുണ്ട്. ആവശ്യത്തിനുള്ളവ മാത്രം വാങ്ങി നല്‍കിയാല്‍ മതിയാകും

വൈകാരിക അവഗണന വേണ്ട

കുഞ്ഞുങ്ങളുടെ വികാരങ്ങള്‍ മാനിക്കപ്പെടാതിരിക്കുന്നത് അവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. കുഞ്ഞുങ്ങള്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിയെടുക്കണം

അമിതപ്രതീക്ഷകള്‍ അരുത്

അമിതപ്രതീക്ഷകള്‍ കുട്ടികളില്‍ മാനസിക സമ്മര്‍ദത്തിനും ഉത്കണ്ഠയ്ക്കും വഴിവെയ്ക്കുന്നു. കുഞ്ഞുങ്ങളുടെ കഴിവുകളും പരിമിതികളും മനസ്സിലാക്കി അവര്‍ക്ക് ലക്ഷ്യങ്ങളെ പറ്റി പറഞ്ഞു കൊടുക്കാം

സമയം കൊടുക്കണം

കുഞ്ഞുങ്ങള്‍ക്കായി സമയം ചെലവഴിക്കാത്തത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുന്നു. കുട്ടികള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനായി സമയം കണ്ടെത്തണം

കഠിന സംഭാഷണങ്ങള്‍ ഒഴിവാക്കേണ്ട

കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ പറ്റി ലളിതമായി പറഞ്ഞുകൊടുക്കുന്നതിലൂടെ അവര്‍ക്ക് അതിനെ പറ്റി കൃത്യമായ അവബോധവും കാഴ്ചപ്പാടുകളും ഉണ്ടാകും