മഴക്കാലമാണ്; മൃ​ഗങ്ങൾക്കും നൽകണം പ്രത്യേക ശ്രദ്ധ

വെബ് ഡെസ്ക്

വേനലായാലും മഴയായാലും ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ മനുഷ്യർ മറക്കില്ല. എന്നാൽ ഇതേ ശ്രദ്ധ മൃഗങ്ങൾക്കും നൽകേണ്ടത് അത്യാവശ്യമാണ്

മഴക്കാലത്ത് മൃഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതെങ്ങനെയെന്ന് നോക്കാം

ശരീരത്ത് നനവ് വേണ്ട

ഓടിക്കളിച്ച് തിരികെ വരുമ്പോൾ വളർത്തുമൃഗങ്ങൾ നനഞ്ഞിരിക്കുകയാണെങ്കിൽ അവയെ കുളിപ്പിച്ച ശേഷം ടവൽ ഉപയോഗിച്ച് രോമങ്ങൾ ഉണക്കുക. അഴുക്ക് വെള്ളവും നനഞ്ഞ രോമങ്ങളും മൃ​ഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കും. കൂടാതെ ചർമത്തിൽ അണുബാധയുണ്ടാകാനും കാരണമായേക്കും

എപ്പോഴും വേണം വൃത്തി

രോമം ജഡ പിടിക്കാതിരിക്കാനും ശരീരത്ത് ചെള്ളുണ്ടാകുന്നത് തടയാനും ദിവസവും രോമങ്ങൾ ചീകണം. നടത്തത്തിന് ശേഷം കൈകാലുകൾ വൃത്തിയാക്കുന്നത് അണുബാധ തടയാനും സഹായിക്കും

പുറത്ത് പോകേണ്ട

മൃഗങ്ങളെ മഴയത്ത് പുറത്തിറക്കാത്തതാണ് അവരുടെ ആരോഗ്യത്തിന് നല്ലത്. പകരം വീടിനുള്ളിൽ സുഖപ്രദമായ അഭയം നൽകുക

ചൂട് വേണം

മഴക്കാലത്തെ തണുത്ത കാലാവസ്ഥയിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അവർക്ക് ഇരിക്കാനും വിശ്രമിക്കാനും പെറ്റ് മാറ്റുകൾ നൽകുക. ഉറങ്ങുമ്പോൾ ഒരു തുണി ഉപയോ​ഗിച്ച് പുതച്ചുകൊടുക്കാവുന്നതാണ്

ആഹാരത്തിലും വേണം ശ്രദ്ധ

മഴക്കാലത്ത് രണ്ട് തവണയെങ്കിലും മൃഗഡോക്ടറെ സന്ദർശിച്ച് പരിശോധന നടത്തുക. ഭക്ഷണക്രമം, ആരോഗ്യം എന്നിവയെക്കുറിച്ച് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുക