വെബ് ഡെസ്ക്
പ്രതിമാസം ഏകദേശം 2500 വളര്‍ത്തുമൃഗങ്ങള്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതായി ഇന്ത്യന്‍ റെയില്‍വേ ഡാറ്റകള്‍ പറയുന്നു
മിക്ക ട്രെയിനുകളിലും ഘടിപ്പിച്ചിട്ടുള്ള പാഴ്‌സല്‍ ബോഗികളിലുള്ള ഡോഗ് ബോക്‌സുകളില്‍ നായകളെ കൊണ്ടുപോകാനുള്ള സൗകര്യം ഉണ്ട്. ഇതിന്റെ ലഭ്യതയെ പറ്റി ട്രെയിന്‍ എടുക്കുന്ന സ്റ്റേഷനിലെ പാഴ്‌സല്‍ ഓഫീസുകളില്‍ അന്വേഷിക്കാവുന്നതാണ്
ചെറിയ വളര്‍ത്തുമൃഗങ്ങളെ സാധാരണ ബുക്കിങ് ചാര്‍ജുകളില്‍ ഉടമസ്ഥനൊപ്പം കൊണ്ടു പോകാന്‍ സാധിക്കും
മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി ഉടമസ്ഥന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഒരു കൂപ്പ മുഴുവനായും ബുക്ക് ചെയ്യണം
വളര്‍ത്തു മൃഗങ്ങളുടെ ഉടമകള്‍ക്ക് അവയോടൊപ്പം ഫസ്റ്റ് എസിയിലോ ഫസ്റ്റ് ക്ലാസിലോ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ
വളര്‍ത്തുമൃഗത്തിന്റെ ഭാരവും യാത്രാ ദൂരവും അടിസ്ഥാനമാക്കി പാര്‍സല്‍ ഓഫീസ് ബുക്കിംഗ് നിരക്കുകള്‍ കണക്കാക്കുന്നു
ഒരു യാത്രക്കാരന് ഒരു വളര്‍ത്തുമൃഗത്തെ മാത്രമേ കൊണ്ടു പോകാന്‍ അനുവാദമുള്ളു
ഉടമയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വളര്‍ത്തുമൃഗത്തിന്റെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ കൂടെ കൊണ്ടുപോകുന്നത് നല്ലതാണ്