വെബ് ഡെസ്ക്
ബാൽക്കണിക്ക് മോടി കൂട്ടാൻ എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുകയാണോ നിങ്ങൾ ? ഭംഗിയുള്ള കുറച്ച് ചെടികൾ നട്ട് പിടിപ്പിച്ച് ബാൽക്കണിയുടെ ലുക്ക് എങ്ങനെ മാറ്റിയെടുക്കാമെന്ന് നോക്കാം
ബാൽക്കണിക്ക് അനുയോജ്യമായ ചില ചെടികൾ ഉണ്ട്. അത്തരം ചെടികൾ ഏതൊക്കെയാണെന്ന് നോക്കാം
ഫ്യൂഷിയ
തണലുള്ള ഇടങ്ങളിൽ നന്നായി വളരുന്ന ചെടിയാണ് ഫ്യൂഷിയ. പിങ്ക്, ചുവപ്പ്, പർപ്പിൾ നിറങ്ങളിലുള്ള പൂക്കളാണ് ഈ ചെടികളിൽ ഉണ്ടാകുന്നത്. ജനൽ സൈഡിലായി ചെറിയ ചട്ടിയിലും ഹാങ്ങിങ് ബാസ്ക്കറ്റിലും ഇവ നട്ടു വളർത്താം
ലാവെൻഡർ
സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണ് ലാവെൻഡർ. ആരെയും ആകർഷിക്കുന്ന സുഗന്ധമാണ് ഇതിന്റെ പൂക്കൾക്കുള്ളത്. ഇവ ചട്ടിയിൽ നട്ട് വളർത്താവുന്നതാണ്
കലേഡിയം
പച്ച, പിങ്ക്, ചുവപ്പ് കളർ പാറ്റേണുകളുള്ള ഹൃദയാകൃതിയിലുള്ള ഇലകളാണ് ഈ ചെടിയുടെ സവിശേഷത. 10 മുതൽ 24 ഇഞ്ച് വരെ ഉയരത്തിൽ വളരുന്ന ചെടികളാണ് ഇവ
ബേബി ടോസ്
ഇലകൾ കൂടിച്ചേർന്ന് വളരുന്ന ഒരു ചെറിയ ചെടിയാണ് ബേബി ടോസ്. ഇതിന്റെ ഇലകൾക്കും പ്രത്യേക ഭംഗിയാണ്. ഈ ചെടികൾ പരിപാലിക്കാൻ വളരെ എളുപ്പമാണ്
എയർ പ്ലാന്റ്
വളരെ വേഗം വളരുന്ന ചെടിയാണ് ടില്ലാൻസിയ അല്ലെങ്കിൽ എയർ വാട്ട്സ് എന്ന് അറിയപ്പെടുന്ന എയർ പ്ലാന്റ്. വളരാൻ മണ്ണ് ആവശ്യമില്ല എന്നതാണ് ഈ ചെടിയുടെ പ്രത്യേകത