ഈ ചെടികൾക്ക് വെള്ളം ഒഴിക്കേണ്ടേ?

വെബ് ഡെസ്ക്

വീട്ടിൽ ചെടികൾ നട്ടുവളർത്തി സ്നേഹത്തോടെ വെള്ളമൊഴിക്കുന്നവരല്ലേ നമ്മളിലേറെപേരും. രാവിലെയും വൈകിട്ടും മറക്കാതെ വെള്ളമൊഴിക്കുന്നവർ. എല്ലാ ചെടികൾക്കും ഇങ്ങനെ സ്ഥിരമായി വെള്ളം ഒഴിക്കണോ?

ദിവസങ്ങളോളം വെള്ളമില്ലെങ്കിലും വാടാതെ നിൽക്കാനാകുന്ന ചെടികളുണ്ട്. ചില ചെടികൾ ദിവസവും വെള്ളമൊഴിച്ചാലാകും ചീഞ്ഞുപോകുക.

ഇലകളിൽ വെള്ളം ശേഖരിച്ചുവെയ്ക്കാനുള്ള കഴിവുണ്ട് കറ്റാർവാഴ ചെടികൾക്ക്. അതുകൊണ്ടുതന്നെ എന്നും വെള്ളമൊഴിക്കേണ്ട ആവശ്യമില്ല. കൂടുതൽ വെള്ളമായാൽ ചെടി നശിക്കും. സൂര്യപ്രകാശമുള്ളയിടത്ത് ചെടി വെയ്ക്കാൻ ശ്രദ്ധിക്കണം.

അധികം വെള്ളം ആവശ്യമില്ലാത്തവ ചെടികളാണ് സ്നേക്ക് പ്ലാന്റുകൾ. അതുപോലെ തന്നെ സൂര്യപ്രകാശവും അധികം ആവശ്യമില്ല.

ഇടവിട്ട് മാത്രം വെള്ളം ഒഴിച്ചാൽ മതിയെന്നതാണ് ഈ ചെടിയുടെ പ്രത്യേകത. മനോഹരമായൊരു ഇൻഡോർ പ്ലാന്റ് ഓപ്ഷനാണിത്.

ഇലകളിൽ വെള്ളം ശേഖരിച്ച് വെയ്ക്കുന്നവയാണ് ജേഡ് പ്ലാന്റുകൾ. വെള്ളം കുറവുള്ള സാഹചര്യങ്ങളിൽ വളർത്താവുന്ന ചെടികളിലൊന്നാണിത്.

മണി പ്ലാന്റുകളും എല്ലാ ദിവസവും വെള്ളം വേണ്ടവയല്ല. വീടിനകത്തും പുറത്തും യഥേഷ്ടം വളരുകയും ചെയ്യും. ഒന്നിടവിട്ട ദിവസങ്ങളിൽ സ്പേ ചെയ്താൽ മതിയാകും.

ആഴ്ചകളോളം വെള്ളമില്ലാതെ പിടിച്ചുനിൽക്കുന്നവയാണ് സീ സീ (ZZ) പ്ലാന്റുകൾ