വെബ് ഡെസ്ക്
ഫൈക്കസ് പ്ലാന്റ്
വായു ശുദ്ധീകരിക്കാൻ ഏറ്റവും മികച്ച സസ്യങ്ങളിൽ ഒന്നാണ് ഫൈക്കസ്
വായുവിലിലുള്ള ബെൻസീൻ, ഫോർമാൽഡിഹൈഡ് എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു
വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും അതുവഴി ആരോഗ്യത്തോടെയിരിക്കാനും ഈ സസ്യം സഹായിക്കുന്നു
പോത്തോസ്
ഫോർമാൽഡിഹൈഡ്, ബെൻസീൻ, കാർബൺ മോണോക്‌സൈഡ് എന്നിവ വായുവിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്നു
ഓക്സിജൻ പുറത്തു വിടുന്നതിനാൽ ഇത് മികച്ചൊരു ഇൻഡോർ സസ്യമാണ്
സ്പൈഡർ പ്ലാന്റ്
എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒരു സസ്യമാണ് സ്പൈഡർ
കാർബൺ മോണോക്‌സൈഡ്, ഫോർമാൽഡിഹൈഡ്, ബെൻസീൻ എന്നിവ മാറ്റി വായുവിനെ ശുദ്ധീകരിക്കാൻ സ്പൈഡറിന് കഴിയും
അരെക്ക പാം
അരെക്ക ഈന്തപ്പന വായു ശുദ്ധീകരിക്കുന്നതിനുള്ള മികച്ച സസ്യങ്ങളിൽ ഒന്നാണ്
സ്നേക്ക് പ്ലാന്റ്
ഫോർമാൽഡിഹൈഡ്, നൈട്രജൻ ഓക്സൈഡ്, ബെൻസീൻ, സൈലീൻ, ട്രൈക്ലോറോഎതിലീൻ എന്നിവ ആഗിരണം ചെയ്യുന്നു
കാർബൺ ഡൈഓക്സൈഡിന ആഗിരണം ചെയ്ത് ഓക്സിജൻ ഉത്പാദനം കൂട്ടുന്നു
ബാംബൂ പ്ലാന്റ്
വായുവിൽ നിന്ന് ബെൻസീൻ, ഫോർമാൽഡിഹൈഡ്, ടൊളുവിൻ എന്നിവ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു
ഓക്സിജന്റെ അളവ് വളരെയധികം വർധിപ്പിക്കാൻ ഈ സസ്യത്തിന് കഴിയും
തുളസി
ഔഷധസസ്യങ്ങളുടെ രാജ്ഞി എന്നാണ് തുളസി അറിയപ്പെടുന്നത്.
ദിവസത്തിൽ 20 മണിക്കൂറിലധികവും ഓക്സിജൻ ഉത്പാദിപ്പിക്കുന്നു.
കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ്, സൾഫർ ഡയോക്സൈഡ് തുടങ്ങിയ വാതകങ്ങളെ ഇത് ആഗിരണം ചെയ്യുന്നു
ഗെർബെറ ഡെയ്സി
നിറയെ പൂക്കളുള്ള ഈ ചെടി ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഒരു സസ്യം കൂടിയാണ്.
ഫോർമാൽഡിഹൈഡ്, ബെൻസീൻ, ട്രൈക്ലോറോ എതിലീൻ എന്നിവ വായുവിൽ നിന്ന് ആഗിരണം ചെയ്യുന്നു