ചക്കര പൊങ്കൽ മുതല്‍ മെദു വട വരെ; പൊങ്കൽ ഉത്സവ കാലം സ്വാദിഷ്ടമാക്കാന്‍ പരമ്പരാഗത വിഭവങ്ങൾ

വെബ് ഡെസ്ക്

ചക്കര പൊങ്കൽ

തൈപൊങ്കലിന്റെ പ്രധാന ദിനത്തിലാണ് ചക്കര പൊങ്കൽ തയ്യാറാക്കുന്നത്. അരിയും, നെയ്യും, പാലും, ശർക്കരയും ഉപയോഗിച്ചാണ് ഹൽവയോട് സാദൃശ്യം തോന്നുന്ന ഈ വിഭവം ഉണ്ടാക്കുന്നത്. ഡ്രൈ ഫ്രൂട്സും, അണ്ടിപ്പരിപ്പും വിഭവത്തിന് മുകളിലായി അലങ്കാരത്തിന് ഉപയോഗിക്കും

മെദു വട

വട നമ്മൾ എല്ലായ്‌പ്പോഴും വീടുകളിൽ ഉണ്ടാക്കുന്നതാണെങ്കിലും പൊങ്കൽ സമയത്തെ ഒഴിച്ചു കൂടാത്ത ഒരു വിഭവമാണ് മൊരിഞ്ഞിരിക്കുന്ന നല്ല ചൂട് വട. ഒപ്പം, നല്ല മല്ലിയില ചമ്മന്തിയും വെള്ള ചമ്മന്തിയും ഉണ്ടെങ്കിൽ വടയുടെ സ്വാദേറും

വെൺ പൊങ്കൽ

സക്കരയ് പൊങ്കലിനോട് സാമ്യം തോന്നിക്കുന്ന വിഭവമാണ് ഇത്. പാലിനും ശർക്കരയ്ക്കും പകരം പരിപ്പും മറ്റ് ചില സുഗന്ധ വ്യഞ്ജനങ്ങളും ഇതിൽ ഉപയോഗിക്കുന്നു എന്നതാണ് വ്യത്യാസം. സാമ്പാറും ചമ്മന്തിയും ഒപ്പം ഉണ്ടെങ്കിൽ വിഭവം അത്യുഗ്രം

അവിയൽ

എല്ലാ പച്ചക്കറികളും ഉപയോഗിക്കുന്ന, തേങ്ങ അരച്ച് ചേർക്കുന്ന അവിയൽ പൊങ്കലിന്റെ ഒരു പ്രധാന വിഭവമാണ്. ഓണസദ്യയിലെ ഒഴിവാക്കാൻ പറ്റാത്ത മലയാളികളുടെ വിഭവം കൂടിയാണ് അവിയൽ

പാൽ പായസം

പാൽ പായസമില്ലാത്ത ഒരു പൊങ്കൽ ഇല്ല. അരിയും, പാലും, നെയ്യും, പഞ്ചസാരയും, അണ്ടിപ്പരിപ്പും ഒക്കെയിട്ടുള്ള പാൽ പായസം ആരുടെയും നാവിൽ വെള്ളമൂറിക്കും

തേങ്ങാ ചോറ്

തെക്കേ ഇന്ത്യക്കാർക്ക് ചോറുള്ള ഏത് വിഭവത്തിനോടും പ്രിയമാണ്. പൊങ്കലിന്റെ മൂന്നാം ദിവസമാണ് ചോറ് കൊണ്ടുള്ള വിഭവങ്ങൾ സാധാരണ കൂടുതലായി ഉൾപ്പെടുത്തുന്നത്. കറിവേപ്പിലയും, ഇഞ്ചിയും സുഗന്ധവ്യഞ്ജനങ്ങളും ഒക്കെ ചേർത്ത് കൊണ്ടുള്ള തേങ്ങാ ചോറ് ഏവരെയും പിടിച്ചിരുത്തും

നാരങ്ങാ ചോറ്

മസാലകൾ, കറിവേപ്പില എന്നിവയ്‌ക്കൊപ്പം നാരങ്ങാ നീര് ചേർക്കുന്ന ചോറ്, മറ്റു കറികൾ ഒന്നും കൂടാതെ തൈരിന്റെയും അച്ചാറിന്റെയും കൂടെ കഴിക്കാൻ സാധിക്കും

മുറുക്ക്

ഉലുവ കൊണ്ടുണ്ടാക്കുന്ന മൊരിഞ്ഞിരിക്കുന്ന ഈ പലഹാരം പൊങ്കൽ ദിവസങ്ങളിൽ എല്ലാ വീടുകളിലെയും പ്രധാന സായാഹ്‌ന വിഭവമാണ്