വെബ് ഡെസ്ക്
പൊറോട്ടയാണ് താരം.. ഈ വര്‍ഷം മലയാളികള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് 25 ലക്ഷം പൊറോട്ട
ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടെ കണക്ക് പ്രകാരം ചിക്കന്‍ ബിരിയാണിയേയും ഇടിയപ്പത്തെയും മറികടന്ന് മലയാളികളുടെ ഇഷ്ട ഭക്ഷണമായ പൊറോട്ട ഒന്നാമതെത്തി
കേരളത്തിന്റെ ദേശീയ ഭക്ഷണം എന്ന് സ്നേഹപൂര്‍വ്വം വിളിക്കപ്പെടുന്ന പൊറോട്ടയ്ക്ക് ഓഫ്‌ലൈനിലും ആവശ്യക്കാരേറെ
പൊറോട്ടയ്‌ക്കൊപ്പം ബീഫോ ചിക്കന്‍ കറിയോ ആണ് മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്നത്
ഇന്ത്യയിലെ മൊത്തം കണക്ക് പ്രകാരം ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവം ബിരിയാണി
ഏഴാം തവണയാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ ലിസ്റ്റില്‍ ബിരിയാണി ഇടം പിടിക്കുന്നത്
ഓരോ മിനുറ്റിലും 137 ബിരിയാണി ഓര്‍ഡറുകളാണ് ഈ വര്‍ഷം സ്വിഗ്ഗി ഡെലിവറി ചെയ്തത്
40 ലക്ഷം ഓര്‍ഡറുകളുമായി സമൂസയാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്നാക്സ്
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഇറ്റാലിയന്‍ പാസ്ത, പിസ പോലുള്ള വിദേശ വിഭവങ്ങളും ഇന്ത്യക്കാര്‍ കൂടുതലായി ഓര്‍ഡര്‍ ചെയ്തു
ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഡിസേര്‍ട്ട് ഗുലാബ് ജാമുന്‍ ആണ്. 27 ലക്ഷം ഓര്‍ഡറുകളാണ് ഗുലാബ് ജാമുന് വന്നത്