വെബ് ഡെസ്ക്
മക്കളെ മികച്ച രീതിയില്‍ വളര്‍ത്തുന്നതിൽ മാതാപിതാക്കള്‍ക്കുള്ള കഷ്ടപ്പാട് ചെറുതല്ല. ആ കഷ്ടപ്പാടിൽ സന്തോഷം കണ്ടെത്തുന്നവരാണ് അവർ
എന്നാൽ മാതാപിതാക്കള്‍ക്ക് പ്രായമാകുമ്പോള്‍ അവര്‍ക്ക് മക്കളെ ആശ്രയിക്കേണ്ടതായും വരും. ആ സമയത്ത് അവരുടെ മാനസികമായ സന്തോഷം ഉറപ്പുവരുത്തുകയെന്നത് പ്രധാനമാണ്. അതിനായി എന്തൊക്കെ ചെയ്യാമെന്ന് നമുക്ക് നോക്കാം
അവരെ കേള്‍ക്കാന്‍ തയ്യാറാകുക
മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്ന് കേള്‍ക്കാന്‍ തയ്യാറാകുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. അവരുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെടുക വഴി അവരുടെ സമ്മര്‍ദ്ദം കുറയ്ക്കാനാവും
സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുക
ദൈനംദിന കാര്യങ്ങൾ സ്വന്തമായി ചെയ്യുന്നത് മാതാപിതാക്കളുടെ മാനസികാരോഗ്യത്തിന് മികച്ച ഗുണം ചെയ്യും. എന്നാൽ തുടർച്ചായി ഇത്തരം പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിക്കരുത്. കൃത്യമായ ഇടവേളകൾ ഇക്കാര്യത്തിൽ ആവശ്യമാണ്
സാമൂഹിക ബന്ധം വളര്‍ത്തുക
മാതാപിതാക്കള്‍ അവരുടെ സമപ്രായക്കാരുമായി ഇടപഴകുന്നതിലൂടെ സാമൂഹികമായുള്ള ബന്ധം വളരുന്നു. ഇത് മാനസികമായി അവര്‍ക്ക് ഒരുപാട് സന്തോഷം നല്‍കും
അവരുമായി സമയം ചെലവഴിക്കുക
മാതാപിതാക്കളുമായി ഇടപഴകാന്‍ സമയം കണ്ടെത്തുക. ആ സമയത്ത് അവരോട് ഒരുപാട് നേരം സംസാരിച്ചിരിക്കുകയോ, സിനിമയ്ക്ക് പോകുകയോ ചെയ്യാം
പിന്തുണ നല്‍കുക
അവരുടെ ദൈനംദിന പ്രവര്‍ത്തികളില്‍ പിന്തുണ നല്‍കുക. വീട്ടുജോലിയില്‍ സഹായിക്കുക, ഷോപ്പിങ്ങിന് പോകുക. അങ്ങനെ ചെയ്യുന്നതിലൂടെ അവരെ സന്തോഷിപ്പിക്കാന്‍ സാധിക്കും
സ്‌നേഹവും ആദരവും പ്രകടിപ്പിക്കുക
മാതാപിതാക്കളോടുള്ള നിങ്ങളുടെ സ്‌നേഹവും ആദരവും പ്രകടിപ്പിക്കുക. അവരുടെ നേട്ടങ്ങളെയും പരിശ്രമങ്ങളെയുംമെല്ലാം അംഗീകരിക്കുക. അവരോട് നന്ദി അറിയിക്കാനും മറക്കരുത്
ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തുക
ശാരീരകവും മാനസികവുമായ ആരോഗ്യം മാതാപിതാക്കളില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കണം. വാര്‍ധക്യത്തിലേക്ക് കടക്കുന്ന അവര്‍ പല ആരോഗ്യപ്രശ്‌നങ്ങളും നേരിടാന്‍ സാധ്യതയുണ്ട്