ശാരീരിക-മാനസിക സമ്മർദങ്ങളെ അതിജീവിക്കാം; ഈ കായിക ഇനങ്ങള്‍ പരിശീലിക്കൂ

വെബ് ഡെസ്ക്

തിരക്കേറിയ ജീവിതവും ജോലിഭാരവുമെല്ലാം മാനസിക സമ്മർദത്തിന് കാരണമായേക്കാം

മാനസിക സമ്മർദത്തെ അതിജീവിക്കാൻ പലവഴികളും പലരും തേടാറുണ്ട്. അതിലൊന്നാണ് കായികം

കായികപരിശീലനത്തിലൂടെ മാനസിക സമ്മർദത്തെ അതിജീവിക്കാൻ മാത്രമല്ല ശരീരത്തിന്റെ പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്താനും കഴിയും

മാനസിക സമ്മർദത്തെ അതിജീവിക്കുന്നതിനായി പരിശീലിക്കാൻ കഴിയുന്ന കായിക ഇനങ്ങള്‍ അറിയാം

നീന്തല്‍

മുഴുവൻ ശരീരവും ഉപയോഗിച്ച് ചെയ്യേണ്ട ഒന്നാണ് നീന്തല്‍. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും മാനസികമായ വ്യക്തയ്ക്കും പരിഹാരമാകുമെന്നാണ് കണ്ടെത്തല്‍

ടെന്നിസ്

അതിവേഗം തീരുമാനങ്ങളെടുക്കേണ്ട കായിക ഇനമാണ് ടെന്നിസ്. ഇത് മാനസികമായ ഏകോപനവും ശരീരത്തിന്റെ ബാലൻസും മെച്ചപ്പെടുത്തും

യോഗ

മാനസികനില മെച്ചപ്പെടുത്താനും ഏകാഗ്രത കൈവരിക്കാനും ആളുകള്‍ വ്യാപകമായി പിന്തുടരുന്ന ഒന്നാണ് യോഗ

സൈക്ക്‌ളിംഗ്

സൈക്ക്‌ളിങ് കാലുകളുടെ ആരോഗ്യവും ഹൃദയത്തിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. ഇതിനുപുറമെ മാനസിക സമ്മർദങ്ങളില്‍ നിന്ന് മുക്തി നേടാനും സഹായിക്കും

ഓട്ടം

ശരീരത്തിന്റെ സ്റ്റാമിനയും ശ്വാസകോശത്തിന്റെ ക്ഷമതയും ഓട്ടംകൊണ്ട് മെച്ചപ്പെടുത്താനാകും. ഉത്‌കണ്ഠയ്ക്കും ഉചിതമായ പരിഹാരമായി ഓട്ടം പരിഗണിക്കാറുണ്ട്

ബാസ്ക്കറ്റ്ബോള്‍

തീരുമാനങ്ങള്‍ വേഗത്തിലെടുക്കാൻ പ്രാപ്തമാക്കുന്ന ഒരു ഗെയിമാണ് ബാസ്ക്കറ്റ്ബോള്‍. ഇതിലൂടെ സമ്മർദത്തെ അതിജീവിക്കാനും കഴിയും