വെബ് ഡെസ്ക്
വളരെ ശ്രദ്ധയും പരിചരണവും ആവശ്യമായ സമയമാണ് ഗർഭകാലം. സ്ത്രീകളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സമയം കൂടിയാണിത്.
ഈ സമയത്തെ ഭക്ഷണശീലങ്ങൾ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. തെറ്റായ ഭക്ഷണരീതിയും ഭക്ഷണം കഴിക്കാതിരിക്കുന്നതും അപകടങ്ങൾക്ക് വഴി വെച്ചേക്കാം.
ഗർഭകാലത്ത് സ്ത്രീകൾ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഇതാ
പഴുക്കാത്തതോ പകുതി പഴുത്തതോ ആയ പപ്പായ ഒഴിവാക്കേണ്ടതുണ്ട്. ഇത് ഗർഭാശയത്തിൽ സങ്കോചത്തിന് കാരണമാവുകയും ഗർഭം അലസിപ്പോകാനോ അകാല പ്രസവാത്തതിനോ കാരണമാകുന്നു.
പൈനാപ്പിൾ ഒഴിവാക്കേണ്ടതാണ്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമലൈൻ എന്ന എൻസൈം സെർവിക്സിൻറെ സങ്കോചത്തിന് കാരണമാകുന്നു.
മയോണൈസ്, ഐസിങ് കേക്കുകള്‍, പാതിവേവിച്ച മുട്ട ചേര്‍ന്ന ഐസ്‌ക്രീം എന്നിവ ഗർഭിണികൾ ഒഴിവാക്കേണ്ടതാണ്.
കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്. അമിതമായി കഫീൻ കഴിക്കുന്നത് ചിലപ്പോൾ ഗർഭം അലസാനോ മറ്റ് ബുദ്ധിമുട്ടുകൾക്കോ കാരണമായേക്കാം.
മുളപ്പിച്ച പയര്‍ വിഭവങ്ങള്‍ നല്ലതാണെങ്കിലും ഗര്‍ഭിണികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അവയിൽ സാല്‍മോണല്ല ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ചിലപ്പോള്‍ കുഞ്ഞിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും.
ഗർഭിണികൾ പാസ്ചറൈസ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഈ ഉൽപ്പന്നങ്ങളിൽ അസംസ്കൃത പാൽ, തൈര്, ചീസ് എന്നിവ ഉൾപ്പെടുന്നു. ജങ്ക് ഫുഡുകൾ ഒഴിവാക്കുന്നതും നല്ലതാണ്.