ആരോഗ്യവും തിളക്കവുമുള്ള നഖങ്ങൾ നിലനിർത്താം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

ആരോഗ്യവും ഭംഗിയുള്ളതുമായ നഖങ്ങൾ സ്വന്തമാക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ നഖം കൃത്യമായി പരിപാലിക്കേണ്ടതെങ്ങെനെയാണെന്ന് നമ്മളിൽ പലർക്കും ധാരണ ഇല്ല.

നഖങ്ങൾ ആരോഗ്യകരവും മനോഹരവുമായി നിലനിർത്തുന്നതിന് നിങ്ങൾ ചില നഖ സംരക്ഷണ ദിനചര്യകൾ ഉപേക്ഷിക്കുകയും ചിലത് സ്വീകരിക്കുകയും വേണം.

ആരോഗ്യമുള്ള നഖങ്ങൾ നിലനിർത്താൻ നിങ്ങളെ സഹായിക്കുന്ന ചില നഖ സംരക്ഷണ ടിപ്പുകൾ ഇതാ.

നഖങ്ങൾ മോയ്‌സ്ചറൈസ്‌ ചെയ്യുക: നമ്മുടെ നഖങ്ങൾക്കും പുറമെ നിന്ന് ഈർപ്പം ആവശ്യമാണ്. നിങ്ങൾ രൂപപ്പെടുത്തേണ്ട ആദ്യത്തെ നഖ സംരക്ഷണ ശീലം നഖങ്ങൾ ഇടയ്ക്കിടെ മോയ്സ്ചറൈസ് ചെയ്യണം.

നല്ല ശുചിത്വ ശീലങ്ങൾ പാലിക്കുക : നഖങ്ങളിൽ അഴുക്കും ബാക്റ്റീരിയകളും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക. നഖം അധികം നീളത്തിൽ വളർത്തരുത്. പതിവായി നഖങ്ങൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

നെയിൽ പോളിഷ് ചുരണ്ടി കളയുന്നത് ഒഴിവാക്കുക: നഖത്തിൽ നിന്ന് നെയിൽ പോളിഷ് ചുരണ്ടിക്കളയുന്നത് വളരെ മോശമായ ഒരു ശീലമാണ്. അത് നഖത്തിന്റെ ഘടനയും സംരക്ഷണ കോട്ടിങ്ങും നശിക്കും.

ബേസ് കോട്ടും ടോപ് കോട്ടും ഉപയോഗിച്ച് നിങ്ങളുടെ നഖങ്ങൾ സംരക്ഷിക്കുക : നെയിൽ പോളിഷുകൾ നിങ്ങൾ സ്ഥിരമായി ഉപയോഗിച്ചാലും ഇടയ്ക്കിടെ ഉപയോഗിച്ചാലും അതിലെ പിഗ്മെന്റുകളും രാസവസ്തുക്കളും നഖത്തെ ദോഷകരമായി ബാധിക്കും. ബസ്സ് കോട്ടും ടോപ് കോട്ടും ഉപയോഗിക്കുന്നത് നമ്മുടെ നഖം സംരക്ഷിക്കാൻ നല്ല മാർഗമാണ്.

കയ്യുറകൾ ധരിക്കുക : അടുക്കള വൃത്തിയാക്കുക, തോട്ടം വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങൾ നമ്മുടെ നഖത്തെ പ്രതികൂലമായി ബാധിക്കുന്ന സംഗതികളാണ്. അത്തരം പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ കയ്യുറകൾ ധരിക്കുക.