വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കാവുന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കാറുണ്ടെങ്കിലും പലരും ഭക്ഷണങ്ങളുടെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാറില്ല. മൃഗങ്ങള്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം നല്‍കേണ്ടത് അവരുടെ ആരോഗ്യത്തിനും പേശികള്‍ക്കും അത്യാവശ്യമാണ്, പ്രധാനമായും പട്ടികള്‍ക്കും പൂച്ചകള്‍ക്കും. പ്രോട്ടീന്‍ അടങ്ങിയ എന്തൊക്കെ ഭക്ഷണങ്ങള്‍ അവര്‍ക്ക് നല്‍കാമെന്ന് നോക്കാം.

ധാരാളം പ്രോട്ടീനുകളടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളിലൊന്നാണ് മുട്ട. ഇറച്ചിയെ അപേക്ഷിച്ച് വളര്‍ത്തുമൃഗങ്ങള്‍ക്ക് മുട്ട നല്‍കുന്നതായിരിക്കും കൂടുതല്‍ നല്ലത്

മുട്ടയ്‌ക്കൊപ്പം തന്നെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ചിക്കനോടും പ്രിയം കൂടുതലാണ്. എളുപ്പത്തില്‍ ലഭ്യമാകുന്നതും ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതുമായ ചിക്കന്‍ മൃഗങ്ങള്‍ക്ക് നല്‍കുന്നത് ശരീരത്തിലെ പ്രോട്ടീന്റെ അളവ് വര്‍ധിപ്പിക്കാന്‍ സാധിക്കും

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് മത്സ്യം. ഇത് വളരെ എളുപ്പത്തില്‍ ദഹനത്തിന് സഹായിക്കുന്നു. ഒമേഗ 3, 6 ഫാറ്റി ആസിഡുകളും മത്സ്യങ്ങളില്‍ അടങ്ങിയിട്ടുണ്ട്

കോഴിയിറച്ചി, മത്സ്യം, ബീഫ് എന്നിവ കൂടാതെ ആട്ടിന്‍കുട്ടി, താറാവ് എന്നിവയുടെ ഇറച്ചികളിലും ആവശ്യത്തിന് പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. നായകള്‍ക്ക് നല്‍കാന്‍ കഴിയുന്ന പ്രോട്ടീന്‍ സമൃദ്ധ ഭക്ഷണപഥാര്‍ത്ഥങ്ങളാണ് ഇവയെല്ലാം

സോയാബീന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥമാണ്. സോയാബീനില്‍ ഫൈബറിന്റെ അളവ് ഉയര്‍ന്നതോതില്‍ അടങ്ങിയിട്ടുണ്ട്

പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണപദാര്‍ത്ഥമാണ് വെള്ളക്കടല. ഇതില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോ ഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്

മനുഷ്യര്‍ കഴിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും മൃഗങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കില്ല. അതിനാൽ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണകാര്യങ്ങളില്‍ ഉടമകള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ടത് അത്യാവശ്യമാണ്