മഴക്കാലത്തെ ഫംഗസ് ബാധ ഒഴിവാക്കാൻ ഇതാ വഴി

വെബ് ഡെസ്ക്

മഴക്കാലത്ത് വരുന്ന പല അസുഖങ്ങളിൽ ഒന്നാണ് ഫംഗസ് ബാധ

ദൈനംദിന ജീവിതത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഈ പ്രശ്നം ഒഴിവാക്കാനാകും

ദിവസവും കുളി കഴിഞ്ഞ ശേഷം കൈമടക്കുകൾ പോലുള്ള ഭാഗങ്ങളിലെ ഈർപ്പം തുടച്ച് നീക്കണം

വിയർപ്പ് ശരീരത്തിൽ നിലനിൽക്കാൻ അനുവ​ദിക്കരുത്. അതിനാൽ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

വ്യായാമത്തിന് ശേഷം മുഷിഞ്ഞ വസ്ത്രങ്ങൾ ഉടനടി മാറ്റുക

ടവലുകളും പാന്റ്സുകളും ഇടയ്ക്കിടെ കഴുകുകയും ഇസ്തിരിയിടുകയും വേണം

ഫംഗസ് ബാധയുള്ളിടത്ത് സ്റ്റിറോയിഡ് ക്രീമുകൾ പുരട്ടുന്നത് ഒഴിവാക്കണം

സോക്സുകൾ നിരന്തരം മാറ്റുക, കഴുകി ഉപയോ​ഗിക്കുക, കാലുകൾ ഇടയ്ക്കിടെ കഴുകുക, ശരീരത്ത് ഈർപ്പം നിലനിർത്താതിരിക്കുക എന്നിവ പ്രധാനമാണ്